തിങ്കളാഴ്ച 26 ജൂലൈ 2021 - 8:22:47 am

സ്ഫോടനാത്മക ഡ്രോൺ ഉപയോഗിച്ച് ഖാമിസ് മുഷൈത്തിനെ ലക്ഷ്യമിടാനുള്ള ഹൂതി ശ്രമത്തെ യുഎഇ അപലപിച്ചു


അബുദാബി, 2021 ജൂൺ 15, (WAM) -- സൗദി അറേബ്യയിലെ ഖാമിസ് മുഷൈത്തിൽ സിവിലിയന്മാരെയും സിവിലിയൻ വസ്തുക്കളെയും ആക്രമിക്കാൻ ഇറാൻ പിന്തുണയുള്ള ഹൂതി തീവ്രവാദ ഗ്രൂപ്പുകളുടെ ആസൂത്രിതമായ ശ്രമങ്ങളെ യുഎഇ ശക്തമായി അപലപിച്ചു.

ഹൂതികളുടെ ആസൂത്രിതമായ ഭീകരാക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തോടും എല്ലാ അന്താരാഷ്ട്ര നിയമങ്ങളോടും മാനദണ്ഡങ്ങളോടുമുള്ള നിരാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) പുറത്തുവിട്ട പ്രസ്താവനയിൽ യുഎഇ വ്യക്തമാക്കി.

നിർണായകമായ അടിസ്ഥാന സൌകര്യങ്ങൾ ലക്ഷ്യമിടുകയും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ആഗോള ഊർജ്ജ വിതരണത്തിനും സാമ്പത്തിക സ്ഥിരതയ്ക്കും ഭീഷണിയാകുകയും ചെയ്യുന്ന ഈ ആവർത്തിച്ചുള്ള പ്രവർത്തനങ്ങൾ തടയുന്നതിന് അടിയന്തരവും നിർണ്ണായകവുമായ നിലപാട് സ്വീകരിക്കണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.

ഈ തീവ്രവാദ ആക്രമണങ്ങളിൽ യുഎഇ സൗദി അറേബ്യയുമായുള്ള പൂർണ ഐക്യദാർഢ്യം പുതുക്കുകയും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വെല്ലുവിളി ഉയർത്തുന്ന എല്ലാ ഭീഷണികൾക്കെതിരെയും നിലപാട് ആവർത്തിക്കുകയും ചെയ്തു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷണവും നിലനിർത്തുന്നതിന് സൗദി അധികൃതർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇ പിന്തുണ അറിയിച്ചു.

യുഎഇയുടെയും സൗദി അറേബ്യയുടെയും സുരക്ഷ അവിഭാജ്യമാണെന്നും രാജ്യം നേരിടുന്ന ഏത് ഭീഷണിയും യുഎഇയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും MoFAIC വ്യക്തമാക്കി.

WAM/ Afsal Sulaiman http://wam.ae/en/details/1395302943790 WAM/Malayalam

WAM/Malayalam