ചൊവ്വാഴ്ച 27 ജൂലൈ 2021 - 11:09:43 pm

മറൈജിബ് അൽ ഫ്ഹൂദിലെ അഭയാർഥികൾക്കായി ഈദ് അൽ-അദാ സഹായം വിതരണം ചെയ്യുന്നത് എമിറാറ്റി-ജോർദാൻ ദുരിതാശ്വാസ സംഘം നിരീക്ഷിക്കുന്നു

  • توزيع المخصصات المالية لكسوة العيد على اللاجئين السوريين بالمخيم الإماراتي الأردني
  • توزيع المخصصات المالية لكسوة العيد على اللاجئين السوريين بالمخيم الإماراتي الأردني
  • توزيع المخصصات المالية لكسوة العيد على اللاجئين السوريين بالمخيم الإماراتي الأردني

മറൈജിബ് അൽ ഫ്ഹൂദ്, 2021 ജൂലായ് 18,(WAM)-- മറൈജിബ് അൽ ഫ്ഹൂദിലെ എമിറാത്തി-ജോർദാൻ അഭയാർഥിക്യാമ്പിൽ താമസിക്കുന്ന സിറിയൻ അഭയാർഥികൾക്കായി ഈദുൽ അദാ വസ്ത്രങ്ങൾ വാങ്ങുന്നതിനായി സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത് എമിറാത്തി-ജോർദാൻ ദുരിതാശ്വാസ ടീം കമാൻഡർ ഒബയ്ദ് സെയ്ഫ് ബിൻ ബർഹൂം അൽ കാബി നിരീക്ഷിച്ചു.

ക്യാമ്പിന്റെ ഭരണകൂടം അഭയാർഥികൾക്ക് സാമ്പത്തിക സഹായം ഈ വർഷം വിതരണം ചെയ്തുവെന്നും അതിനാൽ ആവശ്യാനുസരണം അവർക്ക് ഈദ് വസ്ത്രങ്ങൾ വാങ്ങാമെന്നും ക്യാമ്പിന്റെ വാണിജ്യ വിപണിയിലെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്നും ടീം ഡെപ്യൂട്ടി കമാൻഡർ അലി സെയ്ഫ് അൽ കാബി ഊന്നിപ്പറഞ്ഞു.

2013 മുതൽ ക്യാമ്പിലെ സിറിയൻ അഭയാർഥികൾക്കുള്ള ഈദ് അൽ ഫിത്തർ, ഈദുൽ അദാ വസ്ത്രങ്ങളുടെ വില എമിറേറ്റ്സ് റെഡ് ക്രസന്റ്, ഇആർസി എന്നിവർ വഹിച്ചു.

WAM/Sreejith Kalarikkal http://wam.ae/en/details/1395302954008 WAM/Malayalam

WAM/Malayalam