ചൊവ്വാഴ്ച 27 ജൂലൈ 2021 - 9:50:07 pm

അറബ്, ഇസ്ലാമിക നേതാക്കൾക്ക് ഈദുൽ അദയുടെ ആശംസകളർപ്പിച്ച് യുഎഇ നേതൃത്വം


അബുദാബി, 2021 ജൂലായ് 19,(WAM)-- ഈദുൽ അദ പ്രമാണിച്ച് അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ രാജാക്കന്മാർക്കും പ്രസിഡന്റുമാർക്കും അമീർമാർക്കും അഭിനന്ദന സന്ദേശങ്ങൾ രാഷ്ട്രപതി ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അയച്ചു.

രാഷ്ട്രപതി ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ നേതാക്കൾക്ക് നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. അറബ്, മുസ്ലീം ജനതയ്ക്ക് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും നേരുന്നു. അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് അന്തസ്സും മഹത്വവും അദ്ദേഹം ആശംസിച്ചു.

ദുബായ് ഉപരാഷ്ട്രപതി, പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബിയിലെ കിരീടാവകാശി, യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ എന്നീ ചുമതലകളുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും അറബ്, ഇസ്‌ലാമിക നേതാക്കൾക്ക് ശുഭദിനത്തിൽ സമാനമായ ആശംസകൾ അറിയിച്ചു.

WAM/Sreejith Kalarikkal http://wam.ae/en/details/1395302954148 WAM/Malayalam

WAM/Malayalam