ചൊവ്വാഴ്ച 27 ജൂലൈ 2021 - 11:01:08 pm

യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഇൻസ്പെക്ടർ ആഫ്രിക്കൻ പര്യടനം ആരംഭിച്ചു, സെനഗൽ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി

  • جولة أفريقية لمفتش عام وزارة الداخلية يبحث خلالها تعزيز التعاون في المجالات الشرطية
  • جولة أفريقية لمفتش عام وزارة الداخلية يبحث خلالها تعزيز التعاون في المجالات الشرطية
  • جولة أفريقية لمفتش عام وزارة الداخلية يبحث خلالها تعزيز التعاون في المجالات الشرطية
  • p1066621.jpg

അബുദാബി, 2021 ജൂലായ് 20,(WAM)-- യുഎഇയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സുരക്ഷാ മേഖലകളിലും പൊലീസിലും കൂടുതൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ പര്യടനം നടത്തുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഇൻസ്പെക്ടർ മേജർ ജനറൽ ഡോ. അഹമ്മദ് നാസർ അൽ റെയ്സിയ്ക്ക്, തലസ്ഥാനമായ ഡാക്കറിൽ സെനഗൽ പ്രസിഡന്റ് മാക്കി സാൽ സ്വീകരണം നൽകി.

മീറ്റിംഗിനിടെ, സാൽ തന്റെ രാജ്യത്തിന്റെ നേതൃത്വത്തിന്റെയും ജനങ്ങളുടെയും അഭിവാദ്യങ്ങൾ യുഎഇ നേതൃത്വത്തിന് കൈമാറി, ഒപ്പം രണ്ട് സൌഹൃദ രാജ്യങ്ങളിലെ പോലീസ് സേനയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ഇരുപക്ഷവും ചർച്ച ചെയ്തു.

പര്യടനത്തിന്റെ തുടക്കത്തിൽ അൽ റെയ്സി നിരവധി സെനഗൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി, പ്രത്യേകിച്ച് സെനഗൽ ദേശീയ അസംബ്ലി പ്രസിഡന്റ് മുസ്തഫ നിയാസ്, ആഭ്യന്തര മന്ത്രി അന്റോയിൻ ഫെലിക്സ് ഡിയോം, പോലീസ് ജനറൽ ഇൻസ്പെക്ടർ സിഡോ ബേക്കർ യാഡോ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

നിരവധി അയൽ രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പോലീസ് അക്കാദമി ഓഫ് സെനഗലും അൽ റെയ്സി സന്ദർശിച്ചു. അവിടെ പോലീസ് സയൻസ് പാഠ്യപദ്ധതികൾ, വ്യായാമങ്ങൾ, പോലീസ് റിക്രൂട്ട് പരിശീലനം എന്നിവയുൾപ്പെടെയുള്ള നേട്ടങ്ങളെയും സേവനങ്ങളെയും കുറിച്ച് വിശദീകരിച്ചു.

ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷന്റെ (ഇന്റർപോൾ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമെന്ന നിലയിൽ അൽ റൈസിയും സെനഗൽ ഉദ്യോഗസ്ഥരും ഇന്റർപോളുമായുള്ള സഹകരണം, കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള മാർഗ്ഗങ്ങൾ, പ്രസക്തമായ പരിശീലന പാഠ്യപദ്ധതികൾ വികസിപ്പിക്കൽ എന്നിവ ചർച്ച ചെയ്തു.

WAM/Sreejith Kalarikkal http://wam.ae/en/details/1395302954335 WAM/Malayalam

WAM/Malayalam