ചൊവ്വാഴ്ച 28 സെപ്റ്റംബർ 2021 - 2:55:16 am

സൗദി അറേബ്യയിൽ ഹൂത്തി നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തെ യുഎഇ അപലപിച്ചു


അബുദാബി, 2021 ജൂലായ് 26,(WAM)-- സൗദി അറേബ്യയിൽ ജസാനിലെ സിവിലിയന്മാരെയും സിവിലിയൻ വസ്തുവകകളും ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള ഹൂത്തി മിലിഷ്യയുടെ ആസൂത്രിതവും മനഃപൂർവവുമായ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണശ്രമങ്ങളെ യുഎഇ ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. സഖ്യസേനയുടെ വ്യോമസേന ഈ ആക്രമണം സമയോചിതമായി തടഞ്ഞു.

ഹൂത്തി ഗ്രൂപ്പിന്റെ ഈ ഭീകരാക്രമണങ്ങൾ തുടരുന്നത് അന്താരാഷ്ട്ര സമൂഹത്തോടും എല്ലാ അന്താരാഷ്ട്ര നിയമങ്ങളോടും മാനദണ്ഡങ്ങളോടും ഉള്ള അവഗണനയെ പ്രതിഫലിപ്പിക്കുന്നുവെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ യുഎഇ സ്ഥിരീകരിച്ചു.

രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്ന ആവർത്തിച്ചുള്ള ഈ പ്രവർത്തനങ്ങൾ തടയുന്നതിന് അടിയന്തരവും നിർണ്ണായകവുമായ നിലപാട് സ്വീകരിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. ഈ ആക്രമണങ്ങളുടെ തുടർച്ചയായ ഭീഷണി അടുത്ത ദിവസങ്ങളിൽ തുടരുകയാണെന്നും മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്താനുള്ള മിലിഷിയകളുടെ ശ്രമങ്ങൾ ഇവയുടെ പുതിയ തെളിവുകളെ പ്രതിനിധീകരിക്കുന്ന ഗുരുതരമായ വർദ്ധനവാണെന്നും മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയം യുഎഇയുടെ രാജ്യത്തോടുള്ള സമ്പൂർണ്ണ ഐക്യദാർഢ്യം പുതുക്കി, അതിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരായ എല്ലാ ഭീഷണികൾക്കെതിരെയും തോളോട് തോൾ ചേർന്ന് നിൽക്കുകയും അതിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികളിലും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

"യുഎഇയുടെയും സൗദി അറേബ്യയുടെയും സുരക്ഷ അവിഭാജ്യമാണ്, രാജ്യം നേരിടുന്ന ഏത് ഭീഷണിയും യുഎഇയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായി കണക്കാക്കപ്പെടുന്നു," മന്ത്രാലയം വ്യക്തമാക്കി.

WAM/Sreejith Kalarikkal http://wam.ae/en/details/1395302955226 WAM/Malayalam

WAM/Malayalam