വെള്ളിയാഴ്ച 03 ഡിസംബർ 2021 - 2:56:39 am

ബൂബി-ട്രാപ്പ്ഡ് ഡ്രോൺ ഉപയോഗിച്ച് സൗദി അറേബ്യയെ ലക്ഷ്യമിടാനുള്ള ഹൂതി ശ്രമത്തെ യുഎഇ അപലപിച്ചു


അബുദാബി, 2021 ഓഗസ്റ്റ് 19, (WAM) -- സൗദി അറേബ്യയിലെ സിവിലിയന്മാരെയും സിവിലിയൻ വസ്തുക്കളെയും ആക്രമിക്കാൻ ലക്ഷ്യമിട്ടുള്ള ഇറാൻ പിന്തുണയുള്ള ഹൂതി ഭീകര സംഘടനകളുടെ ആസൂത്രിത ശ്രമങ്ങളെ യുഎഇ ശക്തമായി അപലപിച്ചു, പ്രസ്തുത ആക്രമണ ശ്രമത്തെ സഖ്യസേന തടയുകയും ചെയ്തു.

വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ (MoFAIC) പ്രസ്താവനയിൽ, ഹൂതികളുടെ ഈ ആസൂത്രിതമായ ഭീകരാക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തോടും എല്ലാ അന്താരാഷ്ട്ര നിയമങ്ങളോടും മാനദണ്ഡങ്ങളോടുമുള്ള കടുത്ത അവഗണനയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് യുഎഇ ആവർത്തിച്ചു.

സുപ്രധാന അടിസ്ഥാനസൌകര്യങ്ങളെ ഉന്നംവെച്ചും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ആവർത്തിച്ചുള്ള ഈ പ്രവർത്തനങ്ങൾ തടയുന്നതിനായി അടിയന്തരവും നിർണ്ണായകവുമായ നിലപാട് സ്വീകരിക്കണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളിലെ സുരക്ഷയും സുസ്ഥിരതയും തകർക്കാനുള്ള ഈ സായുധ സേനയുടെ ശ്രമങ്ങളുടെ പുതിയ തെളിവാണ് ഈ ഗുരുതരമായ ആക്രമണവും തുടർച്ചയായ ഭീഷണികളും എന്ന് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.

ഈ അട്ടിമറി ഭീകരാക്രമണങ്ങൾക്കെതിരെ സൗദി അറേബ്യയോടുള്ള പൂർണ ഐക്യദാർഢ്യം യുഎഇ പുതുക്കുകയും രാജ്യത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കുമെതിരായ എല്ലാ ഭീഷണികൾക്കുമെതിരെ ശക്തമായ നിലപാട് ആവർത്തിക്കുകയും ചെയ്തു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് സൗദി അധികാരികൾ സ്വീകരിച്ച എല്ലാ നടപടികൾക്കും യുഎഇ പിന്തുണ ആവർത്തിച്ചു.

യുഎഇയുടേയും സൗദി അറേബ്യയുടേയും സുരക്ഷ അവിഭാജ്യമാണെന്നും സൗദി നേരിടുന്ന ഏത് ഭീഷണിയും യുഎഇയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും MoFAIC ഊന്നിപ്പറഞ്ഞു.

WAM/ Afsal Sulaiman http://wam.ae/en/details/1395302961805 WAM/Malayalam

WAM/Malayalam