വെള്ളിയാഴ്ച 03 ഡിസംബർ 2021 - 2:58:47 am

AED24 ബില്യൺ സ്വകാര്യ മേഖലാ എമിറാറ്റി കോംപറ്റീറ്റിവിറ്റിസ് പ്രോഗ്രാമുമായി യുഎഇ

  • رئيس الدولة يوجه بتخصيص 24 مليار درهم لاستيعاب 75 ألف مواطن في القطاع الخاص خلال السنوات الخمس المقبلة
  • رئيس الدولة يوجه بتخصيص 24 مليار درهم لاستيعاب 75 ألف مواطن في القطاع الخاص خلال السنوات الخمس المقبلة
  • رئيس الدولة يوجه بتخصيص 24 مليار درهم لاستيعاب 75 ألف مواطن في القطاع الخاص خلال السنوات الخمس المقبلة
  • رئيس الدولة يوجه بتخصيص 24 مليار درهم لاستيعاب 75 ألف مواطن في القطاع الخاص خلال السنوات الخمس المقبلة
  • رئيس الدولة يوجه بتخصيص 24 مليار درهم لاستيعاب 75 ألف مواطن في القطاع الخاص خلال السنوات الخمس المقبلة
  • رئيس الدولة يوجه بتخصيص 24 مليار درهم لاستيعاب 75 ألف مواطن في القطاع الخاص خلال السنوات الخمس المقبلة
  • رئيس الدولة يوجه بتخصيص 24 مليار درهم لاستيعاب 75 ألف مواطن في القطاع الخاص خلال السنوات الخمس المقبلة
  • رئيس الدولة يوجه بتخصيص 24 مليار درهم لاستيعاب 75 ألف مواطن في القطاع الخاص خلال السنوات الخمس المقبلة
വീഡിയോ ചിത്രം

അബുദാബി, 2021 സെപ്റ്റംബർ 12, (WAM) -- യുവാക്കൾക്കും പരിചയസമ്പന്നരായ എമിറാറ്റികൾക്കും 75,000 പുതിയ സ്വകാര്യ മേഖലാ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി AED24 ബില്യൺ നിക്ഷേപങ്ങളുടെയും പരിഷ്കാരങ്ങളുടെയും സാമ്പത്തിക പ്രോത്സാഹനങ്ങളുടെയും വിപുലമായ പരിപാടി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്ന് പ്രഖ്യാപിച്ചു.

പുതിയ പ്രഖ്യാപനങ്ങളിൽ വിദ്യാർത്ഥികൾക്കും പുതിയ ബിരുദധാരികൾക്കും ഉള്ള ഗ്രാന്‍റ്, ചെൽഡ് അലവൻസ്, തൊഴിലില്ലായ്മ ആനുകൂല്യം, നേരത്തെയുള്ള വിരമിക്കൽ പദ്ധതികൾ എന്നിവ ഉൾപ്പെടുന്നു.

"നമ്മുടെ പൗരന്മാർക്കും അവരുടെ കുട്ടികൾക്കും വരും തലമുറകൾക്കുമുള്ള മാന്യമായ ജീവിതം ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണനയാണ്," പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. "തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയുമായി പ്രവർത്തിക്കുന്നത് പതിറ്റാണ്ടുകളായി ആ അവസരങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള മാർഗമാണ്."

പുതിയ സംരംഭങ്ങൾ പ്രഖ്യാപിച്ചുകൊണ്ട്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു, "ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ അമ്പതാം വാർഷികം ആഘോഷിക്കുമ്പോൾ, ലോകോത്തര ദേശീയ ഇൻഫ്രാസ്ട്രക്ചർ കെട്ടിപ്പടുക്കുന്നതിൽ നാം വിജയിച്ചിട്ടുണ്ട്. നമ്മുടെ പൗരന്മാർ നമ്മുടെ അഭിമാനവും നമ്മുടെ ഭാവിയുമാണ്, ഞങ്ങളുടെ ബിസിനസ്സ്, വ്യാപാരം, വിജ്ഞാന സമ്പദ്‌വ്യവസ്ഥ എന്നിവയിൽ പുതിയ ഭാവി സൃഷ്ടിക്കാൻ നമ്മുടെ യുവാക്കളുടെ ആശയങ്ങളും അഭിലാഷങ്ങളും കെട്ടിപ്പടുക്കാൻ ഞങ്ങൾ നിക്ഷേപിക്കുന്നു.

എമിറാറ്റികൾക്കായി 75,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സ്വകാര്യ മേഖല പങ്കാളിത്തം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷത വഹിക്കുന്ന എമിറ്റാറ്റി ടാലന്‍റ് കോമ്പറ്റേറ്റീവ്നസ് കൗൺസിലാണ് പ്രസ്തുത പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

സ്വകാര്യമേഖലയിലെ ബിരുദധാരികളുടെ റിക്രൂട്ട്‌മെന്റും പരിശീലനവും പ്രോത്സാഹിപ്പിക്കുന്നതിന് എമിറാറ്റികൾക്ക് പ്രതിമാസം 8,000 ദിർഹം വരെ നൽകുന്ന ഒരു വർഷത്തെ ശമ്പള പിന്തുണയായ എമിറാത്തി സാലറി സപ്പോർട്ട് സ്കീം ഈ സംരംഭങ്ങളിൽ ഉൾപ്പെടുന്നു. 5,000 ദിർഹം വരെയുള്ള പ്രതിമാസ പിന്തുണ അഞ്ച് വർഷം വരെ നൽകും. രണ്ട് സെറ്റ് സാലറി സപ്പോർട്ട് സ്കീമുകളും ചില നിബന്ധനകൾക്ക് വിധേയമാണ്, അവ നിർദ്ദിഷ്ട ടാർഗെറ്റ് ശമ്പളത്തിന്റെ പരിധി അടിസ്ഥാനമാക്കിയുള്ളതാണ്.

നഴ്സുമാർ, അക്കൗണ്ടന്റുമാർ, ഫിനാൻഷ്യൽ ഓഡിറ്റർമാർ, വാണിജ്യ അഭിഭാഷകർ, സാമ്പത്തിക വിശകലകർ, കോഡറുകൾ എന്നിവയുൾപ്പെടെയുള്ള പ്രത്യേക മേഖലകളിലെ എമിറാറ്റി തൊഴിലാളികൾക്ക് മെറിറ്റ് പ്രോഗ്രാം പ്രതിമാസം 5,000 ദിർഹം ടോപ്പ്-അപ്പ് നൽകുന്നു; പെൻഷൻ പ്രോഗ്രാം എമിറാറ്റി ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതികളുടെ ചെലവിനും അവരുടെ ജോലിയുടെ ആദ്യ അഞ്ച് വർഷങ്ങളിലുടനീളമുള്ള എമിറാറ്റിയുടെ സംഭാവനയ്ക്കുള്ള പൂർണ പിന്തുണയ്ക്കും കമ്പനിയുടെ പേരിൽ അഞ്ച് വർഷത്തെ സർക്കാർ-ശമ്പള സംഭാവന നൽകുന്നു.

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു, "നമ്മുടെ ജനങ്ങളെ ശാക്തീകരിക്കുക എന്നതാണ് ഭാവിയിലേക്കുള്ള ഞങ്ങളുടെ പദ്ധതികളുടെ കാതൽ."

ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു, "മേഖലയിലെ ഏറ്റവും മത്സരാധിഷ്ഠിത സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ പൗരന്മാരുടെ നിശ്ചയദാർഢ്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു."

വൊക്കേഷണൽ ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് പ്രോഗ്രാമുകളിൽ, ടാലന്റ് പ്രോഗ്രാം, എമിറാറ്റികൾക്കുള്ള പ്രത്യേക തൊഴിൽ വൈദഗ്ദ്ധ്യം വികസിപ്പിക്കുന്നതിനുള്ള AED1.25 ബില്യൺ നിക്ഷേപം, പ്രോപ്പർട്ടി മാനേജ്മെന്റ്, അക്കൗണ്ടിംഗ്, ബിസിനസ് മാനേജ്മെന്റ്, അപ്രന്റീസ് പ്രോഗ്രാം എന്നിവയ്ക്കുള്ള അന്താരാഷ്ട്ര അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുന്നു.

പുതിയ ബിസിനസ്സ് സ്റ്റാർട്ടപ്പുകൾ പര്യവേക്ഷണം ചെയ്യുന്നതിന് അവരെ പിന്തുണയ്ക്കുന്നതിനായി അവസാന വർഷ സർവകലാശാല വിദ്യാർത്ഥികൾക്കും പുതിയ ബിരുദധാരികൾക്കും മൈക്രോലോണുകൾ നൽകുന്നതിന് AED1 ബില്യൺ ഗ്രാജ്വേറ്റ് ഫണ്ട് പദ്ധതി ആരംഭിച്ചിട്ടുണ്ട്. യുഎഇ സർവകലാശാലകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ 10,000 എമിറാറ്റി ആരോഗ്യ പ്രവർത്തകരുടെ വികസനം ലക്ഷ്യമിട്ടുള്ള ഒരു വിദ്യാഭ്യാസ ഗ്രാന്റ് പ്രോഗ്രാം ആണ് നാഷണൽ ഹെൽത്ത് കെയർ പ്രോഗ്രാം. ഫാത്തിമ കോളേജ് ഓഫ് ഹെൽത്ത് സയൻസസും അബുദാബി സെന്റർ ഫോർ ടെക്നിക്കൽ ആന്റ് വൊക്കേഷണൽ എജ്യുക്കേഷൻ ആന്റ് ട്രെയിനിംഗും (ACTVET) ആണ് പ്രോഗ്രാമിനെ പിന്തുണയ്ക്കുകയും നയിക്കുകയും ചെയ്യുന്നത്.

പ്രോത്സാഹന പരിപാടികൾക്കൊപ്പം, കൗൺസിൽ എമിറാറ്റികൾക്കായി രണ്ട് സുപ്രധാന സാമ്പത്തിക സഹായ സംരംഭങ്ങൾ ആരംഭിക്കും: സ്വകാര്യ മേഖലയിലെ ചൈൽഡ് അലവൻസ് പദ്ധതിയും സ്വകാര്യ മേഖലയിലെ എമിറാത്തികൾക്ക് ഒരു പുതിയ തൊഴിലില്ലായ്മ ആനുകൂല്യവും. എമിറേറ്റിലെ ആദ്യത്തെ ശിശുസംരക്ഷണ അലവൻസായ പ്രൈവറ്റ് സെക്ടർ ചൈൽഡ് അലവൻസ് സ്കീം, ഒരു കുട്ടിക്ക് 800 ദിർഹം വരെ ആനുകൂല്യം നൽകുന്നതാണ്.

ഫെഡറൽ ഗവൺമെന്റിൽ സ്ഥാപിതമായ കരിയറുകളുള്ള എമിറാത്തികളെ സ്വകാര്യമേഖലയിൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് രണ്ട് പുതിയ പരിപാടികൾ ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ്പ് ബ്രേക്ക് സംരംഭം 2022-ൽ ആരംഭിക്കുകയും ജീവനക്കാരുടെ ശമ്പളത്തിന്റെ 50 ശതമാനം ഉൾക്കൊള്ളുന്ന 6-12 മാസങ്ങൾക്കിടയിൽ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് ഫെഡറൽ ഗവൺമെന്റ് തസ്തികകളിലുള്ള എമിറാറ്റികൾക്ക് സബ്സിഡി കരിയർ ബ്രേക്ക് നൽകുകയും ചെയ്യും. കൂടാതെ, ഒരു പെൻഷൻ റിട്ടയർമെന്റ് സ്കീം ഫെഡറൽ ഗവൺമെന്റ് തസ്തികകളിലുള്ള എമിറാറ്റികൾക്ക് പുതിയ ബിസിനസ്സ് അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും അവരുടെ പെൻഷൻ അവകാശം നിലനിർത്തിക്കൊണ്ട് ഒരു പുതിയ സ്വകാര്യമേഖല ബിസിനസ്സ് ആരംഭിക്കുന്നതിന് നേരത്തെയുള്ള വിരമിക്കൽ എടുക്കാനും അവസരമൊരുക്കും.

പകരമായി, അവർക്ക് ലംപ്സം ഗോൾഡൻ ഹാൻഡ്‌ഷേക്ക് പേയ്‌മെന്റ് സ്വീകരിക്കാൻ തിരഞ്ഞെടുക്കാം. രണ്ട് പദ്ധതികളും ഓരോ വർഷവും തൊഴിലുടമയുടെ അംഗീകാരത്തോടെ പരിമിതമായ എണ്ണം ജീവനക്കാർക്കായി ലഭ്യമാകുന്നതാണ്.

WAM/ Afsal Sulaiman http://wam.ae/en/details/1395302969095 WAM/Malayalam

WAM/Malayalam