Sun 19-12-2021 18:22 PM
അബുദാബി, 2021 ഡിസംബർ 19 -- എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കുമായുള്ള പുതുവത്സര അവധി 2022 ജനുവരി 1 ശനിയാഴ്ച ആയിരിക്കുമെന്ന് ഗവൺമെന്‍റ് പ്രഖ്യാപിച്ചു, ഔദ്യോഗിക ഡ്യൂട്ടി ജനുവരി 3 തിങ്കളാഴ്ച പുനരാരംഭിക്കുന്നതാണ്.
ഫെഡറൽ ഗവൺമെന്റ് മേഖലയിലെ പുതിയ വീക്ക് ഡേ സമ്പ്രദായത്തെ അടിസ്ഥാനമാക്കി ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് പുറത്തിറക്കിയ സർക്കുലറിലാണ് പ്രഖ്യാപനം പുറപ്പെടുവിച്ചത്.
പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സുപ്രീം കൗൺസിൽ അംഗങ്ങൾ, എമിറേറ്റ്സ് ഭരണാധികാരികൾ, രാജ്യത്തെ പൗരന്മാർ താമസക്കാർ എന്നിവർക്ക് തദവസരത്തിൽ അതോറിറ്റി ആശംസകൾ അറിയിച്ചു.
WAM/ Afsal Sulaiman http://wam.ae/en/details/1395303004453 WAM/Malayalam