ഞായറാഴ്ച 03 ജൂലൈ 2022 - 9:48:33 am

സൗദി അറേബ്യക്കെതിരായ ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങളെ അപലപിച്ച് യുഎസ്


വാഷിംഗ്ടൺ, 2021 ഡിസംബർ 29, (WAM) -- സൗദി അറേബ്യയ്‌ക്കെതിരായ ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങളെ യുണൈറ്റഡ് സ്റ്റേറ്റ്സ് അപലപിച്ചു. ഹൂതികൾ തങ്ങളുടെ സഖ്യകക്ഷികൾക്ക് ഭീഷണിയാണെന്നും യുഎസ് ഊന്നിപ്പറഞ്ഞു.

90% ഹൂതി ആക്രമണങ്ങളും ഇല്ലാതാക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞുവെന്നും ഈ സംഖ്യ 100% ആയി ഉയരുന്നത് കാണുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഒരു വെർച്വൽ പത്രസമ്മേളനത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ചില ഹൂതി നേതാക്കളെ കുറ്റം ചുമത്തി ശിക്ഷിക്കുന്നതാണ് യുഎസ് ലക്ഷ്യം വെക്കുന്ന നയമെന്ന്, സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു.

ഈ വർഷത്തിന്റെ തുടക്കം മുതൽ 375 ലധികം അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഹൂതി ആക്രമണങ്ങൾക്കെതിരെ നിലകൊള്ളാൻ സൗദി അറേബ്യയിലെ പങ്കാളികളുമായി തന്റെ രാജ്യം പ്രവർത്തിക്കുന്നത് തുടരുമെന്നും അവരുടെ ആക്രമണ പ്രവർത്തനങ്ങൾക്ക് അവർക്ക് അനുയോജ്യമായ ശിക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WAM/ Afsal Sulaiman https://wam.ae/en/details/1395303006954 WAM/Malayalam

WAM/Malayalam