ബുധനാഴ്ച 26 ജനുവരി 2022 - 10:07:53 pm

ബ്രസീലിയൻ മാധ്യമ സ്ഥാപനങ്ങളുമായി സഹകരണ ചർച്ച നടത്തി WAM പ്രതിനിധി സംഘം

  • وفد وكالة أنباء الإمارات يبحث تعزيز التعاون مع وسائل الإعلام البرازيلية

വീഡിയോ ചിത്രം

ബ്രസീലിയ, 2022 ജനുവരി 14, (WAM) -- എമിറേറ്റ്സ് ന്യൂസ് ഏജൻസിയിൽ (WAM) നിന്നുള്ള ഒരു പ്രതിനിധി സംഘം നിരവധി ബ്രസീലിയൻ മാധ്യമ സ്ഥാപനങ്ങളുമായി തങ്ങളുടെ മാധ്യമ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വാർത്തകൾ കൈമാറുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.

2021 ഡിസംബറിൽ നടന്ന എക്‌സ്‌പോ 2020 ദുബായിൽ WAM-ഉം നിരവധി പ്രമുഖ ലാറ്റിനമേരിക്കൻ കമ്പനികളും തമ്മിൽ സംയുക്ത സഹകരണ കരാറിൽ ഒപ്പുവെച്ചതിനെ തുടർന്ന്, WAM-ന്റെ ഡയറക്ടർ ജനറൽ മുഹമ്മദ് ജലാൽ അൽ റയ്‌സിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ബ്രസീൽ മാധ്യമ സ്ഥാപനങ്ങളും ടിവി ചാനലുകളും സന്ദർശിക്കുന്നതിനിടെയാണ് പ്രസ്തുത ചർച്ചകൾ നടന്നത്.

1937-ൽ സ്ഥാപിതമായ ബാൻഡേരാസ് മീഡിയ ഗ്രൂപ്പ് സന്ദർശനത്തോടെയാണ് WAM പ്രതിനിധി സംഘം പര്യടനം ആരംഭിച്ചത്. റേഡിയോ സ്റ്റേഷനുകൾക്കും അച്ചടിച്ച മാധ്യമങ്ങൾക്കും പുറമെ ഏകദേശം 55 ദശലക്ഷം കാഴ്ചക്കാരെ ആകർഷിക്കുന്ന ടിവി ചാനലുകൾ ബാൻഡേരാസ് മീഡിയ ഗ്രൂപ്പിന് കഴീൽ പ്രവർത്തിക്കുന്നുണ്ട്.

ഗ്രൂപ്പിന്റെ പ്രവർത്തനത്തെക്കുറിച്ച് പ്രതിനിധി സംഘത്തെ അറിയിക്കുകയും സഹകരണം ചർച്ച ചെയ്യുകയും ചെയ്തു. ഏറ്റവും പ്രധാനമായി ഗ്രൂപ്പ് ഫിഫ ക്ലബ് ലോകകപ്പിന്റെ ഔദ്യോഗിക ബ്രസീലിയൻ ബ്രോഡ്കാസ്റ്റർ ആയിരിക്കും.

സാവോപോളോയിലെ അറബ് ബ്രസീലിയൻ ചേംബർ ഓഫ് കൊമേഴ്‌സ് സന്ദർശിച്ച പ്രതിനിധി സംഘം അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ബ്രസീലിയൻ-അറബ് ന്യൂസ് ഏജൻസിയുടെ (ANBA) പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. സന്ദർശന വേളയിൽ WAM ഉം ANBA ഉം ഒരു മാധ്യമ സഹകരണത്തിലും വാർത്താ വിനിമയ ധാരണാപത്രത്തിലും (എംഒയു) ഒപ്പുവച്ചു.

തുടർന്ന് പ്രതിനിധി സംഘം ബ്രസീലിലെ പ്രാഥമിക വാർത്താ സ്രോതസ്സുകളിലൊന്നും ആയിരക്കണക്കിന് പ്രാദേശിക, ദേശിയ, അന്തർദേശീയ പത്രങ്ങളുമായി പ്രവർത്തിക്കുന്ന ഏജൻസിയ ബ്രസീൽ-EBC സന്ദർശിച്ചു. ഈ ചട്ടക്കൂടിന് കീഴിൽ, രണ്ട് സ്ഥാപനങ്ങളും മാധ്യമ സഹകരണവും വാർത്താ വിനിമയ കരാറും ഒപ്പുവച്ചു.

ഏജൻസി നൽകുന്ന മികച്ച മാധ്യമ സേവനങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും സഹകരണ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമായി WAM പ്രതിനിധി സംഘം എസ്റ്റാഡോ വാർത്താ ഏജൻസിയുടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

1921-ൽ സ്ഥാപിതമായ ബ്രസീലിലെ പ്രമുഖ മാധ്യമ സ്ഥാപനമായ സാവോ പോളോ ആസ്ഥാനമായുള്ള ഗ്രൂപ്പോ ഫോൾഹയും പ്രതിനിധി സംഘം സന്ദർശിച്ചു.

മാധ്യമ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി WAM-ന്റെ പ്രതിനിധി സംഘം സാവോപോളോയിൽ മാധ്യമ സ്ഥാപനങ്ങൾക്കും പ്രമുഖർക്കുമായി ഒരു ബിസിനസ് ഡിന്നർ നടത്തി.

യുഎഇയും ബ്രസീലും ആഴത്തിൽ വേരൂന്നിയ ബന്ധങ്ങൾ പങ്കിടുന്നുവെന്നും അവരുടെ നേതൃത്വത്തിന്റെ പിന്തുണയോടെ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം എടുത്തുകാണിച്ചതായും അൽ റയ്സി ഊന്നിപ്പറഞ്ഞു.

ബ്രസീലിയൻ മാധ്യമ സ്ഥാപനങ്ങളുമായുള്ള സഹകരണവും പങ്കാളിത്തവും വർധിപ്പിക്കാനുള്ള WAM-ന്റെ വ്യഗ്രതയുടെ ചട്ടക്കൂടിന് കീഴിൽ ബ്രസീൽ സന്ദർശിക്കുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

WAM-ഉം ബ്രസീലിയൻ മീഡിയ ഔട്ട്‌ലെറ്റുകളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ബ്രസീലിലെ യുഎഇയെക്കുറിച്ചുള്ള മാധ്യമ കവറേജ് വർദ്ധിപ്പിക്കാനും എമിറാറ്റി മീഡിയയിലെ ബ്രസീലിയൻ വാർത്താ ഉള്ളടക്കത്തിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കും എന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെയ്പാണിത്, അദ്ദേഹം കൂട്ടിച്ചേർത്തു.

2022 നവംബർ 1-ന് അബുദാബി ആതിഥേയത്വം വഹിക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ ബ്രസീലിയൻ മാധ്യമ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കാനുള്ള WAM-ന്റെ താൽപ്പര്യവും അൽ റെയ്സി എടുത്തുപറഞ്ഞു.

സന്ദർശന വേളയിൽ WAM-നെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങൾക്കും ഇത് വിജയകരമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന യുഎഇ എംബസിയിലെയും ബ്രസീലിലെ കോൺസുലേറ്റിലെയും എല്ലാ ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി പറഞ്ഞു.

WAM/ Afsal Sulaiman http://wam.ae/en/details/1395303011047 WAM/Malayalam

WAM/Malayalam