ശനിയാഴ്ച 25 ജൂൺ 2022 - 2:02:05 am

യുഎഇ പ്രസിഡൻ്റ് ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്നും ലെസോത്തോ രാജാവിൽ നിന്നും അനുശോചന കോളുകൾ സ്വീകരിക്കുന്നു


അബുദാബി, 2022 മേയ് 21, (WAM)--പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയിൽ നിന്നും ലെസോത്തോ രാജാവ് ലെറ്റ്സി മൂന്നാമനിൽ നിന്നും രണ്ട് അനുശോചന കോളുകൾ ലഭിച്ചു.

ഷെയ്ഖ് ഖലീഫയുടെ വിയോഗത്തിൽ ഷെയ്ഖ് മുഹമ്മദിനും അൽ നഹ്യാൻ കുടുംബത്തിനും എമിറാത്തി ജനതയ്ക്കും അവർ ഹൃദയംഗമമായ അനുശോചനം അറിയിച്ചു.

യു.എ.ഇ.യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദിനെ അഭിനന്ദിച്ച രണ്ട് ലോക നേതാക്കളും രാജ്യത്തെ അഭിവൃദ്ധിയുടെയും നേട്ടങ്ങളുടെയും ഗുണപരമായ നേട്ടങ്ങളുടെയും പുതിയ ഘട്ടത്തിലേക്ക് നയിക്കുന്നതിൽ തുടർന്നും വിജയിക്കണമെന്ന് ആശംസിച്ചു. വിവിധ മേഖലകളിൽ യുഎഇയുമായുള്ള ബന്ധം വിപുലീകരിക്കുന്നത് തുടരാനുള്ള തങ്ങളുടെ ദൃഢനിശ്ചയം അവർ ചൂണ്ടിക്കാട്ടി.

യുഎഇയോടും അവിടുത്തെ ജനങ്ങളോടും ഉള്ള ആത്മാർത്ഥമായ വികാരങ്ങൾക്ക് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് നന്ദിയും അഭിനന്ദനവും അറിയിച്ചു.

യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തന്നെ അഭിനന്ദിച്ചതിനും, തങ്ങളുടെ രാഷ്ട്രങ്ങളെ കൂടുതൽ അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിൽ തുടർന്നും വിജയിക്കട്ടെയെന്ന് ആശംസിച്ചതിനും അദ്ദേഹം നന്ദി പറഞ്ഞു.

WAM/Sreejith Kalarikkal http://wam.ae/en/details/1395303049643 WAM/Malayalam

WAM/Malayalam