Thu 04-08-2022 15:39 PM
അബുദാബി, 2022 ആഗസ്റ്റ് 4, (WAM)--ചൈനയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും യു എ ഇ പിന്തുണ ഉറപ്പിച്ചു, അതുപോലെ തന്നെ ഐക്യരാഷ്ട്രസഭയുടെ പ്രസക്തമായ പ്രമേയങ്ങൾ പാലിക്കാൻ ആഹ്വാനം ചെയ്യുന്നതോടൊപ്പം "ഒരു ചൈന" തത്വത്തെ മാനിക്കേണ്ടതിൻ്റെ പ്രാധാന്യവും ഉറപ്പിച്ചു.
വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) പുറപ്പെടുവിച്ച പ്രസ്താവനയിൽ, ഏതെങ്കിലും പ്രകോപനപരമായ സന്ദർശനങ്ങൾ സ്ഥിരതയിലും അന്താരാഷ്ട്ര സമാധാനത്തിലും ഉണ്ടാക്കുന്ന ആഘാതത്തിൽ ആശങ്കയുണ്ടെന്ന് യുഎഇ സൂചിപ്പിച്ചു.
പ്രാദേശികവും അന്തർദേശീയവുമായ സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമത്തിൽ നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
WAM/ശ്രീജിത്ത് കളരിക്കൽ http://wam.ae/en/details/1395303071964 WAM/Malayalam