Thu 04-08-2022 15:40 PM
ജിദ്ദ, 2022 ആഗസ്റ്റ് 4, (WAM)--സമാധാനത്തിൻ്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ യുഎഇ നൽകുന്ന സംഭാവനകളെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ്റെ (ഒഐസി) സെക്രട്ടറി ജനറൽ ഹിസ്സൈൻ ബ്രാഹിം താഹ പ്രശംസിച്ചു.
സമാധാനം, സംവാദം, സഹവർത്തിത്വം, മിതത്വം എന്നിവയിൽ അബുദാബി ഫോറം ഫോർ പീസ് നടത്തുന്ന പങ്കിനെ ഒഐസി സെക്രട്ടറി ജനറൽ അഭിനന്ദിച്ചു. ഇരുപക്ഷവും തമ്മിലുള്ള സഹകരണത്തിന് ഒഐസിസി ജനറൽ സെക്രട്ടേറിയറ്റിന്റെ പൂർണ സന്നദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്നലെ അബുദാബി ഫോറം ഫോർ പീസ് സെക്രട്ടറി ജനറൽ അൽ മഹ്ഫൂദ് ബിൻ ബയ്യയെ സ്വീകരിച്ച വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൂടിക്കാഴ്ചയിൽ, ഇസ്ലാമിക രാജ്യങ്ങളെ ഒന്നിപ്പിക്കുന്നതിനും സഹകരണം, ഐക്യദാർഢ്യം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഒഐസിയുടെ പങ്കിനെ അൽ മഹ്ഫൂദ് ബിൻ ബയ്യ പ്രശംസിച്ചു. പൊതുതാത്പര്യമുള്ള മേഖലകളിൽ ഒഐസിയുമായി സഹകരിക്കാൻ അബുദാബി ഫോറം ഫോർ പീസ് ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
WAM/ശ്രീജിത്ത് കളരിക്കൽ http://wam.ae/en/details/1395303072041 WAM/Malayalam