ചൊവ്വാഴ്ച 03 ഒക്ടോബർ 2023 - 5:56:55 am

എമിറാറ്റി ചിൽഡ്രൻസ് പാർലമെന്‍റിൽ പങ്കെടുത്തവരുമായി മുഹമ്മദ് ബിൻ റാഷിദ് കൂടിക്കാഴ്ച നടത്തി


ദുബായ്, 2022 നവംബർ 21, (WAM) -- വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബിയിൽ നടന്ന ഫെഡറൽ നാഷണൽ കൗൺസിലിന്റെ (എഫ്എൻസി) 17-ാമത് ലെജിസ്ലേറ്റീവ് ചാപ്റ്ററിന്റെ നാലാമത്തെ സാധാരണ സമ്മേളനത്തോടനുബന്ധിച്ച് എമിറാറ്റി ചിൽഡ്രൻസ് പാർലമെന്റിൽ പങ്കെടുത്തവരുമായി കൂടിക്കാഴ്ച നടത്തി.

എമിറാറ്റി ചിൽഡ്രൻസ് പാർലമെന്റിന്റെ മൂന്നാം സെഷനിൽ പങ്കെടുത്തവരെ അവരുടെ ഭാവിയിലെ വിജയത്തിന് നിർണായകമായ പുതിയ കഴിവുകൾ പഠിക്കാൻ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് പ്രോത്സാഹിപ്പിച്ചു. എതിരാളികളുടെ വീക്ഷണങ്ങളെ മാനിച്ചുകൊണ്ട് സമർത്ഥമായി സംവാദം ചെയ്യാൻ പഠിക്കാൻ അദ്ദേഹം അവരെ ഉപദേശിച്ചു. ശക്തമായ വ്യക്തിത്വം വികസിപ്പിക്കുന്നതിനും രാജ്യത്തിന്റെ മത്സരശേഷിയും കഴിവുകളും ശക്തിപ്പെടുത്തുന്നതിനും അക്കാദമിക് പഠനം പ്രധാനമാണ്.

എമിറാറ്റി ചിൽഡ്രൻസ് പാർലമെന്റിന്റെ മൂന്നാം സെഷൻ കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

 

WAM/ Afsal Sulaiman
http://wam.ae/en/details/1395303104301
WAM/Malayalam

അഫ്‌സൽ സുലൈമാൻ