Wed 23-11-2022 09:45 AM
അബുദാബി, 2022 നവംബർ 22,(WAM)--യു.എ.ഇ-തുർക്ക്‌മെനിസ്ഥാൻ ബിസിനസ് ഫോറത്തിൽ പങ്കെടുത്തതിൻ്റെ ഭാഗമായി തുർക്ക്‌മെനിസ്ഥാൻ രാഷ്‌ട്രപതി സെർദാർ ബെർഡിമുഹമെഡോവ് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ പ്രശംസിച്ചു.
ഊർജം, വ്യാപാരം, ഹരിത ഊർജം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സാമ്പത്തിക സഹകരണത്തിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിലാണ് തൻ്റെ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ നയതന്ത്ര ബന്ധങ്ങൾ, ഏറ്റവും വലിയ തൊഴിൽ ശക്തി എന്നീ നിലകളിൽ യുഎഇയുമായുള്ള വ്യാപാര വിനിമയം വർധിപ്പിക്കുന്നതിലെ താൽപ്പര്യം അദ്ദേഹം വ്യക്തമാക്കി.
അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, തുർക്ക്മെനിസ്ഥാൻ എംബസി, അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെൻ്റ് എന്നിവയുടെ സഹകരണത്തോടെയാണ് യുഎഇ-തുർക്ക്‌മെനിസ്ഥാൻ ബിസിനസ് ഫോറം സംഘടിപ്പിച്ചു. അബുദാബിയിൽ നടന്ന ഫോറം ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹങ്ങൾക്കായി പുതിയ സാമ്പത്തിക പങ്കാളിത്തത്തിനുള്ള അവസരങ്ങൾ ചർച്ച ചെയ്തു.
വ്യാപാര വിനിമയം വർധിപ്പിക്കുക, നിക്ഷേപം ആകർഷിക്കുക, സഹകരണത്തിൻ്റെ പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുക തുടങ്ങിയ പ്രധാന വിഷയങ്ങൾ ഫോറം ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ നിരവധി സുപ്രധാന മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി കരാറുകളിൽ ഒപ്പുവെക്കുന്നതിന് ഫോറം സാക്ഷ്യം വഹിച്ചു.
WAM/അമൃത രാധാകൃഷ്ണൻ
http://wam.ae/en/details/1395303104652
WAM/Malayalam