തിങ്കളാഴ്ച 25 സെപ്റ്റംബർ 2023 - 11:29:45 am

ആഗോള കാലാവസ്ഥാ സമ്മേളനത്തിന്‍റെ ഏറ്റവും വിജയകരമായ പതിപ്പായിരിക്കും 2023-ൽ യുഎഇ ആതിഥേയത്വം വഹിക്കുന്ന സിഒപി28: മുഹമ്മദ് ബിൻ റാഷിദ്

  • محمد بن راشد: استضافة الإمارات "COP28" ستكون الحدث الأبرز للدولة في 2023 .. ولدينا ثقة بأن الإمارات ستقوم بتنظيم أنجح مؤتمر بيئي عالمي
  • محمد بن راشد: استضافة الإمارات "COP28" ستكون الحدث الأبرز للدولة في 2023 .. ولدينا ثقة بأن الإمارات ستقوم بتنظيم أنجح مؤتمر بيئي عالمي
  • محمد بن راشد: استضافة الإمارات "COP28" ستكون الحدث الأبرز للدولة في 2023 .. ولدينا ثقة بأن الإمارات ستقوم بتنظيم أنجح مؤتمر بيئي عالمي
വീഡിയോ ചിത്രം

അബുദാബി, 22 നവംബർ 2022 (WAM) -- 2023-ൽ രാജ്യം ആതിഥേയത്വം വഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് ഇരുപത്തി എട്ടാമത് യുഎന്‍ കാലാവസ്ഥാ സമ്മേളനം (സിഒപി 28) ആയിരിക്കുമെന്ന് യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

യുഎഇ സർക്കാരിന്റെ വാർഷികയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. സിഒപി 28  യുഎഇ ആതിഥേയത്വം വഹിക്കുന്നതിന്റെ പ്രാധാന്യം അവലോകനം യോഗം അവലോകനം ചെയ്തു.

യോഗത്തിൽ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ  ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അജ്‌മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി, ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, റാസൽഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി, ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, നിരവധി പ്രമുഖരും മന്ത്രിമാരും സർക്കാർ വകുപ്പ് മേധാവികളും പങ്കെടുത്തു.

സിഒപി 28 ന് യുഎഇ ആതിഥേയത്വം വഹിക്കുന്നതിന്റെ പ്രാധാന്യം വ്യവസായ-നൂതന സാങ്കേതികവിദ്യാ വകുപ്പ്  മന്ത്രിയും കാലാവസ്ഥാ വ്യതിയാനത്തിനായുള്ള യുഎഇ പ്രത്യേക പ്രതിനിധിയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ എടുത്ത്പറഞ്ഞു. സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിൽ പരേതനായ രാഷ്ട്രപിതാവ്  ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പാരമ്പര്യത്തെ ഉയർത്തിക്കാട്ടിയ അദ്ദേഹം യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് നന്ദി പറഞ്ഞു.

"യുഎഇയുടെ നിശ്ചയദാർഢ്യം, ആഗോള രാജ്യങ്ങളുമായുള്ള ശക്തമായ നയതന്ത്രബന്ധം, കാലാവസ്ഥാ പ്രവർത്തനങ്ങളിലെ പ്രായോഗിക നിലപാടുകൾ, ഊർജ, സുസ്ഥിര മേഖലകളിലെ തെളിയിക്കപ്പെട്ട അനുഭവത്തിന്റെ പിൻബലം - ഇവയൊക്കെയാണ് 2023-ൽ സിഒപി-ന് യുഎഇ ആതിഥേയത്വം വഹിക്കാനുള്ള രാജ്യാന്തര സമവായത്തിന് 2021ൽ കാരണമായത്. കഴിഞ്ഞ  ദശകങ്ങളിൽ നാം കെട്ടിപ്പടുത്ത പരിസ്ഥിതി സുസ്ഥിരതയുടെയും കാലാവസ്ഥാ പ്രവർത്തനത്തിന്റെയും അടിത്തറയിട്ടത്  ശൈഖ്  സായിദ് ആണ്. ഇന്ന്, കാർബൺ ബഹിർഗമനം  കുറയ്ക്കുന്നതിനും പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും ഊർജ സംക്രമണം സാധ്യമാക്കുന്നതിനുമുള്ള വ്യക്തമായ കാര്യക്ഷമത  നമ്മുക്കുണ്ട്,” ഡോ. അൽ ജാബർ പറഞ്ഞു. ശൈഖ് സായിദിന്റെ നിർദ്ദേശപ്രകാരം 1970-കൾ മുതൽ ഗ്യാസ് ജ്വലനം നിർത്തിയതുൾപ്പെടെ വർഷങ്ങളായി യുഎഇയുടെ നേട്ടങ്ങളുടെ ഉദാഹരണങ്ങളും അദ്ദേഹം നൽകി.

സിഒപി28ന്റെ തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കാൻ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ്‌ അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ഒരു ഉന്നത സമിതി രൂപീകരിച്ചതായും. പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കൈവരിച്ച പുരോഗതിയുടെ സമഗ്രമായ വിലയിരുത്തൽ, ആദ്യത്തെ ഗ്ലോബൽ സ്റ്റോക്ക്‌ടേക്കിന്റെ സമാപനം അടയാളപ്പെടുത്തുന്നതിനാൽ  പ്രത്യേക പ്രാധാന്യമുണ്ടെന്നും. പാരീസ് ഉടമ്പടി അംഗീകരിക്കുകയും 2050-ഓടെ നെറ്റ് സീറോ കൈവരിക്കാനുള്ള തന്ത്രപരമായ സംരംഭം പ്രഖ്യാപിക്കുകയും ചെയ്യുന്ന മേഖലയിലെ ആദ്യത്തെ രാജ്യമാണ് യുഎഇ.40 വികസ്വര രാജ്യങ്ങൾ ഉൾപ്പെടെ 70 രാജ്യങ്ങളിലായി 50 ബില്യൺ യുഎസ് ഡോളറിലധികം ശുദ്ധോർജ പദ്ധതികളിൽ യുഎഇ നിക്ഷേപിച്ചിട്ടുണ്ടെന്നും ശുദ്ധോർജ  പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള യുഎഇ-യുഎസ് പങ്കാളിത്തം അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഡോ. അൽ ജാബർ പറഞ്ഞു. ഈ പദ്ധതി 100 ബില്യൺ യുഎസ് ഡോളർ ധനസഹായം, നിക്ഷേപം, മറ്റ് പിന്തുണ എന്നിവയിൽ ഉത്തേജിപ്പിക്കുകയും ആഗോളതലത്തിൽ 100 ജിഗാവാട്ട് ശുദ്ധമായ ഊർജ്ജം വിന്യസിക്കുകയും ചെയ്യും.

 


WAM/ അമൃത രാധാകൃഷ്ണൻ
https://wam.ae/en/details/1395303104689
WAM/Malayalam

അമൃത രാധാകൃഷ്ണൻ