അബുദാബി മീഡിയ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നിയമം പുറപ്പെടുവിച്ച് രാഷ്ട്രപതി

 അബുദാബി മീഡിയ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നിയമം പുറപ്പെടുവിച്ച് രാഷ്ട്രപതി

അബുദാബി, 2023 ജനുവരി 12,(WAM)--രാഷ്ട്രപതി ശൈഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി മീഡിയ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നിയമം പുറപ്പെടുവിച്ചു.

 അബുദാബി ഗവൺമെൻ്റ് മീഡിയ ഓഫീസിന് പകരമാണ് പുതിയ  സ്ഥാപനം, കൂടാതെ ക്രിയേറ്റീവ് മീഡിയ അതോറിറ്റിയും അബുദാബി മീഡിയ കമ്പനിയും അതിൻ്റെ കീഴിയിൽ പ്രവർത്തിക്കും.

ഒരു സ്വതന്ത്ര സ്ഥാപനമെന്ന നിലയിൽ, അബുദാബി മീഡിയ ഓഫീസ് (ADMO) അബുദാബിയുടെ മീഡിയ സ്ട്രാറ്റജി സ്ഥാപിക്കുന്നതിലൂടെയും അബുദാബി ഗവൺമെൻ്റ് സ്ഥാപനങ്ങളുടെ മീഡിയ പ്ലാനുകളും, ഫ്രീസോണുകൾ ഉൾപ്പെടെ എമിറേറ്റിലെ പ്രവർത്തനങ്ങളും നയങ്ങളും വിന്യസിച്ചുകൊണ്ട് എമിറേറ്റിലെ ഒരു ഏകീകൃത മീഡിയ ഇക്കോസിസ്റ്റത്തിന് മേൽനോട്ടം വഹിക്കും. 

അബുദാബിയുടെ മാധ്യമ മേഖലയുടെ വളർച്ചയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രാദേശിക,  അന്തർദേശീയ മാധ്യമ സ്ഥാപനങ്ങളുമായി പുതിയ സ്ഥാപനം തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെടും.

പ്രസക്തമായ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച്, പ്രസക്തമായ മീഡിയ പ്ലാനുകൾക്ക് അംഗീകാരം നൽകുന്നതിനും പ്രാദേശികമായും അന്തർദേശീയമായും അവയുടെ സജീവമാക്കലിന് മേൽനോട്ടം വഹിക്കുന്നതിനും പുറമെ, സർക്കാർ സ്ഥാപനങ്ങളിലുടനീളം മാധ്യമ പ്രചാരണങ്ങളും തന്ത്രപരമായ പദ്ധതികളും വിന്യസിക്കാനുള്ള ശ്രമങ്ങളെ ഇത് ശക്തിപ്പെടുത്തും.

മാധ്യമ മേഖലയിലെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, സർക്കാർ സ്ഥാപനങ്ങളിലെ മീഡിയ ടീമുകളുടെ കഴിവുകൾ ശക്തിപ്പെടുത്തുന്ന പദ്ധതികളും നയങ്ങളും പരിപാടികളും അബുദാബി മീഡിയ   വികസിപ്പിക്കും.

എമിറേറ്റിലെ ക്രിയേറ്റീവ് മീഡിയയെ കൂടുതൽ വളർത്തുന്നതിന്, പ്രസക്തമായ സ്ഥാപനങ്ങളുമായും മാധ്യമ സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച്, സ്വകാര്യ മേഖലാ കമ്പനികളെ പിന്തുണച്ച് ക്രിയേറ്റീവ് എൻ്റിറ്റികൾക്ക് അഭിവൃദ്ധി പ്രാപിക്കാനുള്ള അന്തരീക്ഷം അബുദാബി മീഡിയ ഒരുക്കും, കൂടാതെ മീഡിയ ഉള്ളടക്കം ആകർഷിക്കുന്നതിനും അതിൻ്റെ പ്രമോഷൻ വർദ്ധിപ്പിക്കുന്നതിനുമുള്ള സംരംഭങ്ങൾ വികസിപ്പിക്കുകയും ചെയ്യും.

 

WAM/അമൃത രാധാകൃഷ്ണൻ

https://wam.ae/en/details/1395303118439

WAM/Malayalam