തിങ്കളാഴ്ച 30 ജനുവരി 2023 - 6:16:45 pm

ആഗോള ഭീകരവാദ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി യുഎഇ


അബുദാബി, 19 ജനുവരി 2023 (WAM) -- തുടർച്ചയായ നാലാം വർഷവും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആഗോള ഭീകരവാദ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.

തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നതിന് ഫലപ്രദമായ നടപടികൾ കൈക്കൊള്ളുന്ന നിരവധി രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ ഒരു രാജ്യമായാണ് യുഎഇ. കൂടാതെ തീവ്രവാദ പ്രവർത്തനങ്ങളുടെ വ്യാപനത്തിന് വളരെ കുറഞ്ഞ അപകടസാധ്യതയുള്ള ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നു കൂടിയാണിത്.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് (ഐഇപി) കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.

വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നിരീക്ഷിക്കുന്ന സൂചകങ്ങളിലൊന്നാണ് ആഗോള ഭീകരവാദ സൂചിക. മന്ത്രാലയത്തിന്റെ ഡാറ്റയെ പിന്തുണയ്ക്കുന്നതാണ് ഗ്ലോബൽ പീസ് ആൻഡ് സ്റ്റെബിലിറ്റി ഇനിഷ്യേറ്റീവ്. ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര സംഘടനകൾ, പ്രത്യേക ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്രങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് തുടങ്ങിയ അന്താരാഷ്ട്ര സ്രോതസ്സുകളുമായുള്ള മന്ത്രാലയത്തിൽ നിന്നുള്ള ആശയവിനിമയത്തിലൂടെ സൂചിക ഡാറ്റ പിന്തുണയ്ക്കുന്നതാണ് ഈ സംരംഭം.

തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ മന്ത്രാലയത്തിന്റെ സജീവ പങ്ക്, ബന്ധപ്പെട്ട ഏജൻസികൾ, സർക്കാർ സാങ്കേതിക സമിതികൾ എന്നിവ വ്യക്തമാക്കുന്ന, തീവ്രവാദത്തെ ചെറുക്കാനുള്ള യുഎഇയുടെ ശ്രമങ്ങളെക്കുറിച്ചുള്ള ദേശീയ റിപ്പോർട്ടുകളും നൽകുന്നു.

വിവിധ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളുടെയും സ്വാധീനമുള്ള ഭൗമരാഷ്ട്രീയ ഘടകങ്ങളുടെയും വിശകലനത്തെ അടിസ്ഥാനമാക്കി, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി തീവ്രവാദത്തെ സ്വാധീനിച്ച ആഗോള പ്രവണതകളുടെയും പാറ്റേണുകളുടെയും സമഗ്രമായ സംഗ്രഹം നൽകുന്നതാണ് ആഗോള ഭീകരതാ സൂചിക.

WAM/അമൃത രാധാകൃഷ്ണൻ

https://wam.ae/en/details/1395303120612

WAM/Malayalam

Amrutha