വ്യാഴാഴ്ച 02 ഫെബ്രുവരി 2023 - 2:09:21 am

യുണൈറ്റഡ് നേഷൻസ് ലോക നിക്ഷേപ ഫോറത്തിന് ഒക്ടോബറിൽ അബുദാബി ആതിഥേയത്വം വഹിക്കും


അബുദാബി, 2023 ജനുവരി 19, (WAM) -- 2023 ഒക്ടോബർ 16 മുതൽ 20 വരെ നടക്കുന്ന എട്ടാമത് ലോക നിക്ഷേപ ഫോറത്തിന്റെ ആതിഥേയ നഗരമായി യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ്  അബുദാബിയെ പ്രഖ്യാപിച്ചു.

"സുസ്ഥിര വികസനത്തിൽ നിക്ഷേപം" എന്ന പ്രമേയത്തിന് കീഴിൽ നടക്കുന്ന ഫോറം, ഭക്ഷ്യസുരക്ഷ, ഊർജം, ആരോഗ്യം, ഏറ്റവും കുറഞ്ഞ വികസിത രാജ്യങ്ങളിലെ വിതരണ ശൃംഖല പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങൾ, ഉൽപ്പാദന ശേഷി വളർച്ചാ എന്നിവയിൽ നിക്ഷേപിക്കേണ്ടതിന്റെ ആവശ്യകത ഉൾപ്പെടെ ഒന്നിലധികം ആഗോള പ്രതിസന്ധികൾ നേരിടുന്ന പ്രധാന വെല്ലുവിളികളെ നേരിടാൻ സർക്കാർ നേതാക്കളെയും ആഗോള സിഇഒമാരെയും മറ്റ് നിക്ഷേപ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരും.

യുണൈറ്റഡ് നേഷൻസ്  ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ്  സെക്രട്ടറി ജനറൽ റെബേക്ക ഗ്രിൻസ്പാനും വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും ഇന്ന് ഫോറത്തിന്റെ മുൻഗണനാ വിഷയങ്ങൾ അവതരിപ്പിച്ചു.

യുഎഇയിൽ നടക്കുന്ന വാർഷിക കാലാവസ്ഥാ ഉച്ചകോടികോപ്28-ന് ഏതാനും ആഴ്ചകൾ മുമ്പാണ് ഫോറം നടക്കുന്നത്. ഫോറം പോളിസി നിർമ്മാതാക്കളെയും മറ്റ് പങ്കാളികളെയും പരിഹാരങ്ങൾ കണ്ടെത്താനും മുൻഗണനാ വിഷയങ്ങളിൽ സമവായത്തിലെത്താനും പ്രാപ്തരാക്കും, കൂടാതെ അതിന്റെ ഫലങ്ങൾ കോപ്28 ചർച്ചകളിലേക്ക് നയിക്കും.

 


WAM/ അമൃത രാധാകൃഷ്ണൻ
https://wam.ae/en/details/1395303120831
WAM/Malayalam

അമൃത രാധാകൃഷ്ണൻ