ബുധനാഴ്ച 01 ഫെബ്രുവരി 2023 - 7:47:54 am

മെന ഐപിഒ ഉച്ചകോടി ഇന്ന് ദുബായിൽ ആരംഭിക്കും


ദുബായ്, 2023 ജനുവരി 23,(WAM)--ദുബായ് ഫിനാൻഷ്യൽ മാർക്കറ്റും (ഡിഎഫ്എം) ദുബായ് വേൾഡ് ട്രേഡ് സെൻ്ററും (ഡിഡബ്ല്യുടിസി) സംയുക്തമായി സംഘടിപ്പിച്ച ഉച്ചകോടിയുടെ ഉദ്ഘാടന പതിപ്പ് ദുബായിലെ ഐപിഒ മേഖലയുടെ ശക്തമായ പ്രേരണയിലേക്കും വാഗ്ദാനമായ സാധ്യതകളിലേക്കും വെളിച്ചം വീശി കൊണ്ട് മെന ഐപിഒ ഉച്ചകോടിക്ക് ദുബായിൽ തുടക്കമായി. ജനുവരി 23 മുതൽ 25 വരെ ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലാണ് ഉച്ചകോടി നടക്കുക.

“കഴിഞ്ഞ വർഷം, ഗൾഫ് മേഖലയിലെ ഐപിഒ പ്രവർത്തനത്തിൻ്റെ 40 ശതമാനവും ദുബായിയാണ്, ഇത് 673 ബില്യൺ ദിർഹത്തിൻ്റെ മൂല്യമാണ്. ദുബായ് ഇക്കണോമിക് അജണ്ടയുടെ  ലക്ഷ്യങ്ങളാൽ നയിക്കപ്പെടുന്ന നഗരം അതിൻ്റെ സാമ്പത്തിക വളർച്ചയുടെ ആക്കം ത്വരിതപ്പെടുത്തുന്നത് തുടരുകയും ഒരു പ്രധാന അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ അതിൻ്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യും" ശൈഖ് മക്തൂം പറഞ്ഞു.

ഐ‌പി‌ഒ പ്രക്രിയയെക്കുറിച്ചുള്ള നേരിട്ടുള്ള അറിവും ഒരു പൊതു കമ്പനിയാകാനുള്ള അവസരങ്ങളും വെല്ലുവിളികളും, അതുപോലെ തന്നെ ഇഎസ്‌ജി അജണ്ടകൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നിവയെക്കുറിച്ചുള്ള നേരിട്ടുള്ള അറിവും ഉച്ചകോടി പങ്കിടും.

ദുബായിലെ സ്റ്റാർട്ടപ്പുകൾക്കും എസ്എംഇകൾക്കുമുള്ള  നിയന്ത്രണ അന്തരീക്ഷം, ബിസിനസ് സംസ്കാരം, സംരംഭങ്ങൾ ഐപിഒയിലേക്ക് സ്കെയിൽ ചെയ്യുന്നതിനുള്ള മൂലധന അവസരങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളും ഉച്ചകോടി ചർച്ച ചെയ്യും. 

വ്യവസായ രൂപീകരണ ചർച്ചകൾക്ക് മെന ഐപിഒ ഉച്ചകോടി ഒരു വേദി നൽകും, സ്ഥാപന നിക്ഷേപകർ, കുടുംബ ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് ദുബായ് മൂലധന വിപണിയിലെ ഏറ്റവും പുതിയ നിയന്ത്രണങ്ങൾ, മികച്ച രീതികൾ, മാർക്കറ്റ് ട്രെൻഡുകൾ എന്നിവ പര്യവേക്ഷണം ചെയ്യാനും സമീപകാല പ്രാദേശിക ഐപിഒ വിജയത്തെക്കുറിച്ച് പഠിക്കാനും ഇത് അവസരമൊരുക്കും.

കൂടാതെ പങ്കെടുക്കുന്നവർക്ക് പ്രധാന ഐപിഒ ഇഷ്യു ചെയ്യുന്നവരുമായും നിക്ഷേപ, മൂലധന വിപണി വ്യവസായത്തിൽ നിന്നുള്ള ബൗദ്ധികാചാര്യന്മാരുമായി ഇടപഴകാനും അവസരം ലഭിക്കും.
ഭാവി ലിസ്റ്റിംഗിനായി തയ്യാറെടുപ്പുകൾ നടത്തുന്ന കമ്പനികൾ, ഇഷ്യു ചെയ്യുന്നവർ, നിക്ഷേപ വിദഗ്ധർ, റെഗുലേറ്റർമാർ, കമ്പനികൾ എന്നിവർക്കിടയിൽ ഉച്ചകോടി സജീവമായ ചർച്ചയ്ക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.


 

WAM/അമൃത രാധാകൃഷ്ണൻ

https://wam.ae/en/details/1395303121242

WAM/Malayalam 

അമൃത രാധാകൃഷ്ണൻ