Mon 23-01-2023 10:44 AM
ഷാർജ, 23 ജനുവരി 2023 (WAM) -- ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) കണക്കനുസരിച്ച് 3,733 പ്രൊജക്റ്റുകളിലേക്ക് 628 MVA ലോഡുള്ള വൈദ്യുത പ്രവാഹം കണക്ഷൻ , പരിശോധനാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും. 505 കിലോമീറ്റർ നീളമുള്ള ലോ മീഡിയം വോൾട്ടേജ് നെറ്റ്വർക്കുകളിലേക്ക് ഫീഡറുകൾ വ്യാപിപ്പിച്ചതായും അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം 8,643 11 കെവി സബ്സ്റ്റേഷനുകളുടെയും 880 സബ് ഡിസ്ട്രിബ്യൂഷൻ ബോർഡുകളുടെയും അറ്റകുറ്റപ്പണികൾ അതോറിറ്റി നടത്തിയതായും. ഇതു കൂടാതെ, എമിറേറ്റിലെ താമസക്കാർക്ക് മികച്ച സേവനങ്ങൾ നൽകാനും അവർക്ക് സൗകര്യമൊരുക്കാനുമുള്ള അതോറിറ്റിയുടെ താൽപ്പര്യത്തിന്റെ ചട്ടക്കൂടിനുള്ളിൽ 382 സൈറ്റുകളുടെ പൊതുവായ അറ്റകുറ്റപ്പണികൾ നടത്തിയെന്നും അധികൃതർ അറിയിച്ചു.
ഈ വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള സാധ്യതയുള്ള ഫീഡിംഗ് പോയിന്റ് നിർണ്ണയിക്കുന്നതിനും സൗകര്യത്തിന്റെ മെറ്റീരിയലുകളുടെ ആവശ്യകതയെക്കുറിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി സൈറ്റ് പരിശോധിക്കുന്നതിനായി ഒരു സ്പെഷ്യലൈസ്ഡ് എഞ്ചിനീയറുടെ ഫീൽഡ് സന്ദർശനം നടത്തുന്നതിന് അപേക്ഷ യോഗ്യതയുള്ള അതോറിറ്റിക്ക് കൈമാറും. പദ്ധതി പൂർത്തീകരണ ഘട്ടത്തിന്റെ 80% പൂർത്തിയാക്കിയ ശേഷം, സേവന വകുപ്പിലെ വൈദ്യുതി സേവനം ബന്ധിപ്പിക്കാൻ ഇലക്ട്രിക്കൽ കരാറുകാരൻ അപേക്ഷ സമർപ്പിക്കുന്നതോടെ വൈദ്യുതി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം ആരംഭിക്കുമെന്ന് വൈദ്യുതി വിതരണ വകുപ്പ് ഡയറക്ടർ എഞ്ചിനീയർ ഡോ. ഹസൻ അൽ സറൂനി സൂചിപ്പിച്ചു.
WAM/അമൃത രാധാകൃഷ്ണൻ
https://wam.ae/en/details/1395303121459
WAM/Malayalam