ബുധനാഴ്ച 01 ഫെബ്രുവരി 2023 - 6:22:54 am

ഏറ്റവും വലിയ ഊർജം ഉൽപ്പാദക രാജ്യം കോപ്28 ആതിഥേയരാവുന്നത് ലോകത്തിന് വളരെ പ്രധാനപ്പെട്ട സന്ദേശം നൽകും: യുകെ മന്ത്രി

  • jks_2357.jpg
  • jks_2432.jpg
  • jks_2302.jpg
  • jks_2574.jpg

അബുദാബി, 23 ജനുവരി 2023 (WAM) -- "ലോകത്തിലെ ഏറ്റവും വലിയ യുഎൻ കാലാവസ്ഥാ സമ്മേളനം - കോപ്28-ന് ആതിഥേയത്വം വഹിക്കുന്നതിനാൽ യുഎഇക്ക് ഇത് ഒരു അത്ഭുതകരമായ വർഷമാണെന്ന് ഞാൻ കരുതുന്നു. ഞാൻ അബുദാബി സുസ്ഥിരത വീക്കിൽ പങ്കെടുത്തു. യുഎഇ സുസ്ഥിരതയെ ഭാവിയിൽ വളരെ പ്രധാനപ്പെട്ട ഒന്നായി വീക്ഷിക്കുന്നുവെന്ന് ഇത്തരം സംഭവങ്ങളും ചർച്ചകളും കാണിക്കുന്നു. ഈ പ്രക്രിയയിൽ യുഎഇയുടെ മികച്ച നേതൃത്വത്തെ ഇത് കാണിക്കുന്നു" യു.കെ.യുടെ ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി സ്റ്റേറ്റ് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് അബുദാബിയിൽ ഒരു അഭിമുഖത്തിൽ പറഞ്ഞു.

"2021-ൽ ഗ്ലാസ്‌ഗോയിൽ യുകെ കോപ്26ന് ആതിഥേയത്വം വഹിച്ചിരുന്നു. യുഎഇ, കോപ്28 ആതിഥേയത്വം വഹിക്കുന്ന ഒരു വലിയ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന രാജ്യമെന്ന നിലയിൽ, ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമാണ് നൽകുന്നു. കോപ്28 യുകെയിലെ എന്റെ മിനിസ്റ്റീരിയൽ പോർട്ട്‌ഫോളിയോയുടെ കീഴിലാണ് വരുന്നത്. യുഎഇയിലെ കോപ് കോൺഫറൻസ് വിജയകരമാകുമെന്ന് ഞാൻ ഉറപ്പാക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു.


യുകെ-യുഎഇ ഊർജ ബന്ധം

" യു.എ.ഇ ഇതിനകം യുണൈറ്റഡ് കിംഗ്ഡത്തിൽ കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അത് ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി വൈദ്യുതി പദ്ധതികളിലൊന്നാണ്. ഊർജ്ജ ബന്ധത്തിൽ രണ്ടു രാജ്യങ്ങളും എത്രത്തോളം അടുത്തിരിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണിത് ," മന്ത്രി പറഞ്ഞു.

"ലോകത്തിലെ ഏറ്റവും വലിയ കാറ്റാടിപ്പാടങ്ങളിൽ ഒന്നാണ് ഞങ്ങൾക്കുള്ളത്. ഇന്ന്,ഞങ്ങളുടെ വൈദ്യുതിയുടെ പകുതിയിലധികവും ഓഫ്‌ഷോർ കാറ്റിൽ നിന്നാണ് ലഭിക്കുന്നത്. ഈ മേഖലയിൽ മറ്റേതൊരു രാജ്യത്തേക്കാളും യുകെയിൽ നിക്ഷേപമുള്ള രാജ്യം കൂടിയാണ് യുഎഇ" അദ്ദേഹം കൂട്ടിച്ചേർത്തു.


WAM/അമൃത രാധാകൃഷ്ണൻ

https://wam.ae/en/details/1395303121516

WAM/Malayalam

Amrutha