ചൊവ്വാഴ്ച 03 ഒക്ടോബർ 2023 - 4:55:21 am

2022-ലെ പ്രകടന സൂചകങ്ങൾ അവലോകനം ചെയ്ത് ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി


ഷാർജ, 24 ജനുവരി, 2023 (WAM) -- ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി 2022-2024 ലേക്കുള്ള പുതിയ തന്ത്രങ്ങളും 2022ലെ പ്രകടന സൂചക ഫലങ്ങളും സാക്ഷാത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും ചർച്ച ചെയ്യുന്നതിനായി യോഗം ചേർന്നു.

ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുടെ ഡയറക്ടർ അലി അൽ ഹൊസാനിയുടെ സാന്നിധ്യത്തിൽ ചെയർമാൻ ഡോ. മുഹദ്ദ അൽ ഹാഷിമിയുടെ അധ്യക്ഷതയിൽ മറ്റ് ഡയറക്ടർമാർ, വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

2022-2024 ലെ അതോറിറ്റിയുടെ പദ്ധതി നിലനിർത്തുന്നതിനും ഉയർന്ന മൂല്യമുള്ള ഫലങ്ങൾ സൃഷ്ടിക്കുന്നതിനുമായി രണ്ടാം സെഷനിൽ കണ്ടെത്തിയ പ്രധാന വിജയ ഘടകങ്ങൾ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ ഡോ. അൽ ഹാഷിമി വ്യക്തമാക്കി.

“ഞങ്ങൾ ജോലിയുടെ കാര്യക്ഷമതയും പ്രകടനത്തിന്റെ ഗുണനിലവാരവും അവലോകനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ അതോറിറ്റി ആഗ്രഹിക്കുന്നു, അതുപോലെ തന്നെ ഞങ്ങൾക്ക് കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പദ്ധതികളും തന്ത്രങ്ങളും വികസിപ്പിക്കുമ്പോൾ ഞങ്ങൾ അഭിമുഖീകരിക്കുന്ന ഏതെങ്കിലും തടസ്സങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. പുതിയ വ്യവസ്ഥകളോട് പൊരുത്തപ്പെടാനും ആവശ്യകതകൾ നിറവേറ്റാനും വിദ്യാഭ്യാസത്തിനായി ലോകോത്തര ക്രമീകരണം സൃഷ്ടിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ആഗ്രഹിക്കുന്ന ഫലങ്ങളിൽ എത്തിച്ചേരാനും കഴിയുന്നു എന്ന് ഉറപ്പ് വരുത്തുക്കയും ചെയ്യുന്നു" അൽ ഹൊസാനി പറഞ്ഞു,

വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുക, ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കേഡർമാർക്ക് പരിശീലനം നൽകുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ അക്കാദമിക് മേഖല നൽകുന്ന സേവനങ്ങളിൽ പൊതുജനവിശ്വാസം വർധിപ്പിക്കുക എന്നതാണ് അതോറിറ്റിയുടെ ലക്ഷ്യം.


WAM/അമൃത രാധാകൃഷ്ണൻ

https://wam.ae/en/details/1395303121702

WAM/Malayalam

Amrutha