ചൊവ്വാഴ്ച 31 ജനുവരി 2023 - 11:54:08 pm

'എമിറാത്തി വനിതാ സംരംഭകരുടെ' ബുക്ക്‌ലെറ്റ് പുറത്തിറക്കി ഷാർജ സാമ്പത്തിക വികസന വകുപ്പ്


ഷാർജ, 24 ജനുവരി, 2023 (WAM) -- ഷാർജ സാമ്പത്തിക വികസന വകുപ്പ് 2021 ലെ വിവിധ ബിസിനസ്സ് മേഖലകളിലെ വനിതകളുടെ പ്രവർത്തനങ്ങളുമായി "എമിറാത്തി വനിതാ സംരംഭകർ" ബുക്ക്‌ലെറ്റിന്റെ നാലാം പതിപ്പ് പുറത്തിറക്കി.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനാണ് എസ്ഇഡിഡിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.

സുസ്ഥിര സാമ്പത്തിക വികസന പ്രക്രിയയിൽ എമിറാത്തി സ്ത്രീകളുടെ സംഭാവന വർദ്ധിപ്പിക്കുന്നതിനും, തൊഴിൽ വിപണിയിലേക്കുള്ള അവരുടെ പ്രവേശനത്തെ പിന്തുണയ്ക്കുന്നതിനും എസ്ഇഡിഡിയുടെ തന്ത്രപരമായ പങ്കാളികളുമായി സഹകരിച്ച് നടത്തുന്ന ശ്രമങ്ങളെ എടുത്തുകാണിക്കുന്ന ആറ് പ്രധാന അധ്യായങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ബിസിനസ്സ് മേഖലയിലെ സ്ത്രീകളുടെ പ്രവർത്തനങ്ങളും, അവരുമായി ബന്ധപ്പെട്ട സാമ്പത്തിക മേഖലകളും ഉൾപ്പെടുത്തുകയും സെക്ടർ അനുസരിച്ച് അവയെ തരംതിരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് എസ്ഇഡിഡിയുടെ പങ്കിനെയും, അവർക്ക് നൽകുന്ന പിന്തുണയെയും എടുത്തുകാണിക്കുന്നു.

ബിസിനസ്സിൽ വനിതകൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും പ്രതിബന്ധങ്ങളും തരണം ചെയ്യുന്നതിനായി ഗുണമേന്മയുള്ളതും വിശിഷ്ടവുമായ സേവനങ്ങൾ നൽകുന്നതിന് സംഭാവന ചെയ്യുന്ന എമിറേറ്റിലെ വിവിധ സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചാണ് ബുക്ക്‌ലെറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സ്ഥാപനങ്ങളിൽ ഷാർജ ഫൗണ്ടേഷൻ ഫോർ സപ്പോർട്ടിംഗ് എന്റർപ്രണർഷിപ്പ് "റുവാഡ്", ഷാർജ എന്റർപ്രണർഷിപ്പ് സെന്റർ "ഷേറ", നാമ വിമൻ അഡ്വാൻസ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (നാമ) എന്നിവ ഉൾപ്പെടുന്നു. കൂടാതെ, എമിറേറ്റിലെ സ്ത്രീ സംരംഭകരുടെ മികച്ച മാതൃകകളും സ്ത്രീകളെ പിന്തുണയ്ക്കുന്നതിനായി വകുപ്പ് സ്വീകരിച്ച സംരംഭങ്ങളും പദ്ധതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകളുടെ പങ്ക് സജീവമാക്കുന്നതിലും അവരെ പിന്തുണയ്ക്കുന്നതിലും വകുപ്പ് സജീവമാണെന്ന് എസ്ഇഡിഡിയിലെ പ്ലാനിംഗ് ആൻഡ് ഇക്കണോമിക് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ നൂറ യൂസിഫ് ബിൻസൻഡൽ പറഞ്ഞു. സർക്കാർ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും അവർക്ക് വിശിഷ്ടമായ സേവനങ്ങൾ നൽകുന്നതിനുമായി വനിതാ സംരംഭകരെ സ്വീകരിക്കുന്ന സ്ത്രീകൾക്കായി ഒരു പ്രത്യേക വിഭാഗം നൽകുന്നതിനൊപ്പം, അവരുടെ ബിസിനസുകളും നവീകരണങ്ങളും സ്വീകരിക്കുന്നതിന് വകുപ്പ് തുടർച്ചയായി പ്രവർത്തിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി.

സ്ത്രീകൾക്ക് സംരംഭകത്വത്തിന്റെ വികസനങ്ങളും ആവശ്യകതകളും നിറവേറ്റുക, ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക പഠനങ്ങളും പദ്ധതികളും തയ്യാറാക്കാനും നടപ്പിലാക്കാനും സഹായിക്കുന്നതാണ് സാമ്പത്തിക വകുപ്പിന്റെ ഈ സംരംഭം. ബുക്ക്‌ലെറ്റിന്റെ ഈ പതിപ്പ് ഷാർജ സാമ്പത്തിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.


WAM/അമൃത രാധാകൃഷ്ണൻ

https://wam.ae/en/details/1395303121707

WAM/Malayalam

Amrutha