Tue 24-01-2023 12:00 PM
ദുബായ്, 24 ജനുവരി 2023 (WAM) -- ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ(ദേവ) അംഗീകൃത കരാറുകാരെയും കൺസൾട്ടൻറുമാരെയും വൈദ്യുതി കണക്ഷനുകൾ അഭ്യർത്ഥിക്കുമ്പോൾ, ആദ്യ ഘട്ടത്തിൽ ദേവയുടെ അംഗീകാരം നേടാൻ സഹായിക്കുന്നതിന് ഔണെക് ബോധവൽക്കരണ സംരംഭം ആരംഭിച്ചു. കണക്ഷനുകൾ കിട്ടുനത്തിനുള്ള സമയം, ഒപ്പം വർക്ക്ഫ്ലോ സുഗമമാക്കുകയും വേഗത്തിലാക്കുകയും ചെയ്യുന്നത്തിനാണ് ഇത്.
അംഗീകാര പ്രക്രിയ വേഗത്തിലാക്കുന്ന നുറുങ്ങുകളും ശുപാർശകളും ഉൾപ്പെടെ അപേക്ഷകൾ സമർപ്പിക്കുമ്പോൾ പരിഗണിക്കേണ്ട എല്ലാ സ്തംഭങ്ങളും നിർദ്ദേശങ്ങളും ആവശ്യകതകളും വിശദീകരിക്കുന്നതിനായി അറബിയിലും ഇംഗ്ലീഷിലുമുള്ള ബോധവൽക്കരണ സെഷനുകളും വിശദമായ വീഡിയോകളും ഈ സംരംഭത്തിൽ ഉൾപ്പെടുന്നു.
കൺസൾട്ടന്റുമാരെയും കരാറുകാരെയും അവരുടെ ജോലികൾ നിർവഹിക്കാനും ഇടപാടുകൾ അനായാസം നടത്താനും സഹായിക്കുന്ന എല്ലാ കഴിവുകളും സ്മാർട്ട് സേവനങ്ങളും ദേവ പ്രദാനം ചെയ്യുന്നുവെന്ന് ദേവയുടെ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ലോകത്തിലെ ഏറ്റവും സ്മാർട്ടും സന്തുഷ്ടവുമായ നഗരത്തിൽ ഉപഭോക്താകളുടെ അനുഭവം സമ്പന്നമാക്കുന്നതിനും അവരുടെ സന്തോഷം കൈവരിക്കുന്നതിനും എല്ലാ കക്ഷികളുടെയും താൽപ്പര്യങ്ങൾ സുഗമമാക്കുന്നതിനും മികച്ച സാഹചര്യങ്ങളിലും ഏറ്റവും കുറഞ്ഞ പരിശ്രമത്തിലും സമയത്തിലും പ്രവർത്തിക്കാൻ പങ്കാളികളെ പ്രാപ്തരാക്കുന്ന ഉപകരണങ്ങളും ആവശ്യകതകളും നിർദ്ദേശങ്ങളും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. വൈദ്യുതി സേവനം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ത്വരിതപ്പെടുത്താൻ മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും അനുസരിച്ചാണ് ഈ സംരംഭം.
“ഞങ്ങളുടെ പങ്കാളികളുമായി ശക്തവും ദീർഘകാലവുമായ ബന്ധം കെട്ടിപ്പടുക്കുന്നതിനും ഏകീകരിക്കുന്നതിനുമുള്ള ഒരു പ്രചോദനാത്മക അന്തരീക്ഷം പ്രദാനം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇത് ഞങ്ങളുടെ ബിസിനസ്സിന്റെ അഭിവൃദ്ധി ഉറപ്പാക്കുന്നു. ലോകത്തിലെ ഏറ്റവും വിശിഷ്ടമായ സ്ഥാപനങ്ങളിലൊന്നായി മാറിയ ദേവയുടെ സ്ഥാനം ഇത് ശക്തിപ്പെടുത്തുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
WAM/അമൃത രാധാകൃഷ്ണൻ
https://wam.ae/en/details/1395303121708
WAM/Malayalam