തിങ്കളാഴ്ച 30 ജനുവരി 2023 - 7:34:00 pm

അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളെ നിയമിക്കുന്നതിനുള്ള പ്രമേയം രാഷ്ട്രപതി പുറപ്പെടുവിച്ചു


അബുദാബി, 24 ജനുവരി 2023 (WAM) -- അബുദാബി ഭരണാധികാരി എന്ന നിലയിൽ,രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളെ നിയമിക്കുന്നതിനുള്ള പ്രമേയം പുറപ്പെടുവിച്ചു.

അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം മുഹമ്മദ് അലി അൽ ഷൊറാഫയെ മുനിസിപ്പാലിറ്റി ഗതാഗത വകുപ്പിന്റെ ചെയർമാനായും, മൻസൂർ ഇബ്രാഹിം അൽ മൻസൂരി അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി ആരോഗ്യ വകുപ്പ് ചെയർമാനായും ; അഹമ്മദ് തമീം അൽ കുത്താബ് അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും ഗവൺമെന്റ് സപ്പോർട്ട് ഡിപ്പാർട്ട്‌മെന്റ് ചെയർമാനുമായി; അഹമ്മദ് ജാസിം അൽ സാബിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാനുമായി നിയമിക്കാൻ പ്രമേയം വ്യവസ്ഥ ചെയ്യുന്നു.

WAM/അമൃത രാധാകൃഷ്ണൻ

https://wam.ae/en/details/1395303121893

WAM/Malayalam

Amrutha