ബുധനാഴ്ച 01 ഫെബ്രുവരി 2023 - 6:23:36 am

കൂടുതൽ സാമ്പത്തിക പങ്കാളിത്തം ആവശ്യപ്പെട്ട് ഇന്ത്യ-യുഎഇ പങ്കാളിത്ത ഉച്ചകോടി വികസന പദ്ധതികൾ

  • قمة الشراكة الهندية الإماراتية
  • قمة الشراكة الهندية الإماراتية
  • قمة الشراكة الهندية الإماراتية
  • قمة الشراكة الهندية الإماراتية
വീഡിയോ ചിത്രം

ദുബായ്, 2023 ജനുവരി 25,(WAM)--ഇന്ത്യയും യുഎഇയും തമ്മിലുള്ള പ്രത്യേക സാമ്പത്തിക ബന്ധത്തെ പ്രകീർത്തിച്ചുകൊണ്ട് ദുബായ് ചേംബേഴ്‌സ്  ദുബായിലെ ആസ്ഥാനത്ത് ഇന്ത്യ-യുഎഇ പങ്കാളിത്ത ഉച്ചകോടി സംഘടിപ്പിച്ചു.

 യു എ ഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾ പോലുള്ള പ്രധാന മേഖലകൾക്കും, രത്ന ആഭരണ മേഖലക്കും സ്വാഭാവിക ഉത്തേജനം നൽകിയിട്ടുണ്ടെന്ന്  ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യൻ ഗവൺമെൻ്റിൻ്റെ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. 

"ഇന്ത്യയും യുഎഇയും ചലനാത്മകമായ വ്യാപാര, നിക്ഷേപ നയങ്ങളാണ് പിന്തുടരുന്നത്. ഇടത്തരം കാലയളവിൽ കയറ്റുമതി 1 ട്രില്യൺ യുഎസ് ഡോളറിലെത്തുമെന്നാണ്  ഇന്ത്യ പ്രതീക്ഷിക്കുന്നത്. വളർന്നുവരുന്ന ഉഭയകക്ഷി വ്യാപാരം അതിൻ്റെ വലുപ്പം ഇരട്ടിയാക്കാനുള്ള യുഎഇയുടെ ശ്രമങ്ങളിൽ അവിഭാജ്യ പങ്ക് വഹിക്കും.  ഇരു രാജ്യങ്ങളുടെയും ഭാഗധേയം നൂറ്റാണ്ടുകളായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അടുത്ത സഹകരണവും വിശ്വാസവും സംരംഭകത്വ മനോഭാവവും നമ്മുടെ സമ്പദ്‌വ്യവസ്ഥകൾക്കും വ്യവസായങ്ങൾക്കും നഗരങ്ങൾക്കും നമ്മുടെ ആളുകൾക്കും ഇന്നും തലമുറകൾക്കും പരിധിയില്ലാത്ത അവസരങ്ങൾ സൃഷ്ടിക്കുന്നു. ഇത് യാഥാർത്ഥ്യമാക്കാൻ 2030-ഓടെ സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിടുന്ന ഇരു രാജ്യങ്ങളുടെയും ദർശനമാണ് പുതിയ സിഇപിഎ "  ഗോയൽ പറഞ്ഞു.


രൂപ-ദിർഹം വ്യാപാരം, വെർച്വൽ വ്യാപാര ഇടനാഴി, ഭക്ഷ്യ ഇടനാഴി, യുഎഇ, ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എന്നിവയെ സ്വാധീനിക്കുന്ന വിവിധ സഹകരണ സാധ്യതകളെ കുറിച്ചും. തുണിത്തരങ്ങൾ, ഹരിത ഊർജം (കാറ്റ്, സൗരോർജ്ജം, ജലം), കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചർ (വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റോഡുകൾ), മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളും ഇരു രാജ്യങ്ങൾക്കും അവസരമുള്ള മേഖലകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


2022-ൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ ഇന്ത്യൻ കമ്പനികളുടെ എണ്ണം 11,000 കവിഞ്ഞു. ചേംബറിൽ രജിസ്റ്റർ ചെയ്ത മൊത്തം ഇന്ത്യൻ കമ്പനികളുടെ എണ്ണം 83,000 വർദ്ധിച്ചതായി ദുബായ് ചേംബേഴ്‌സിൻ്റെ പ്രസിഡൻ്റും സിഇഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത തൻ്റെ മുഖ്യ പ്രഭാഷണത്തിൽ വെളിപ്പെടുത്തി.  ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ, വ്യാപാര ബന്ധങ്ങളുടെ ശക്തിയും ഭാവി ഉഭയകക്ഷി ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ സാമ്പത്തിക പങ്കാളിത്തത്തിൻ്റെ പ്രാധാന്യവും പ്രതിഫലിപ്പിക്കുന്നതാണ് ഈ വളർച്ച.

ദുബായ് ചേംബേഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ചേംബറുകളിലൊന്നായ ദുബായ് ഇൻ്റർനാഷണൽ ചേംബറിൻ്റെ മുംബൈയിലെ ഇൻ്റർനാഷണൽ ഓഫീസ് പരസ്പര ബന്ധങ്ങൾ വികസിപ്പിക്കുന്നതിലും കൂടുതൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളേയും എസ്എംഇകളേയും എമിറേറ്റിലേക്ക് ആകർഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ലൂത്ത ചൂണ്ടിക്കാട്ടി.


എമിറേറ്റിൻ്റെ സ്ഥാനം ഉറപ്പിക്കുന്നതിനായി ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ദുബായ് ഗ്ലോബൽ സംരംഭത്തിന് അനുസൃതമായാണ് ഞങ്ങളുടെ ഇന്ത്യയിലെ ഓഫീസ് ഉൾപ്പെടെയുള്ള ഞങ്ങളുടെ അന്താരാഷ്ട്ര ഓഫീസുകൾ പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര നിക്ഷേപം ആകർഷിക്കുകയും വിദേശ വിപണികളിലേക്ക് പ്രാദേശിക ബിസിനസ്സുകളുടെ വ്യാപനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു ബിസിനസ്, നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഉഭയകക്ഷി ബന്ധങ്ങളിലെ വളർച്ചയ്‌ക്കൊപ്പം ചേംബറിൻ്റെ മുംബൈ ഓഫീസ് പ്രവർത്തനങ്ങൾ ഈ വർഷം വിപുലീകരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.


ദുബായ് ചേംബേഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ചേംബറുകളിലൊന്നായ ദുബായ് ഇൻ്റർനാഷണൽ ചേംബറിൻ്റെ പങ്കാളിത്തത്തോടെ ഇൻ്റർനാഷണൽ ബിസിനസ് ലിങ്കേജ് ഫോറം (ഐബിഎൽഎഫ്) സംഘടിപ്പിക്കുന്നു - ഉൽപ്പാദനം, സ്റ്റാർട്ടപ്പുകൾ, അഗ്രിടെക്,ഭക്ഷ്യ സംസ്കരണം, ആരോഗ്യത്തിൻ്റെ ഭാവി, ഫിൻടെക്കും നിക്ഷേപം തുടങ്ങിയ  മേഖലകളിലെ അവസരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങൾ ഉച്ചകോടി ഉയർത്തിക്കാട്ടി. ദുബായ് ഇൻ്റർനാഷണൽ ചേംബർ ഇന്ത്യ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനികളെ ആകർഷിക്കാനും ഇന്ത്യൻ വിപണിയുമായുള്ള ദുബായുടെ വ്യാപാര ബന്ധം വിപുലീകരിക്കാനും ശ്രമിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.

ആഗോളതലത്തിൽ  ഐബിഎൽഎഫ് എക്സ്ക്ലൂസീവ് നെറ്റ്‌വർക്കിലൂടെ, പരസ്പര പ്രയോജനത്തിനായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിച്ചേക്കാവുന്ന സിനർജികൾ, വളർച്ചാ മേഖലകൾ, എന്നിവ പര്യവേക്ഷണം ചെയ്യാനുള്ള അവസരവും ഉച്ചകോടി വാഗ്ദാനം ചെയ്യുന്നു.

രണ്ട് സമ്പദ്‌വ്യവസ്ഥകളും 2023-ൽ ശക്തമായ വളർച്ച പ്രവചിക്കുന്നതിനാൽ, പുതിയ മേഖലകളിലെ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും നിലവിലെ വ്യാപാര രീതികളിൽ നിന്ന് മാറി പുതിയ മേഖലകളിലേക്ക് മാറാനും ഉച്ചകോടി ആഹ്വാനം ചെയ്യുന്നു, ഇത് സുപ്രധാന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കാനും മികച്ച നൂതനാശയങ്ങൾ ജ്വലിപ്പിക്കാനുമുള്ള ഇരു രാജ്യങ്ങളുടെയും ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു.

 

 പരമ്പരാഗതമായി ഭക്ഷ്യ-ഊർജ്ജ സെക്യൂരിറ്റികളാണ് യുഎഇയും ഇന്ത്യയും തമ്മിലുള്ള പ്രധാന ശ്രദ്ധ, എന്നിരുന്നാലും സിഇപിഎ എസ്എംഇ മേഖല തുറക്കുന്നതിലും ഇരു രാജ്യങ്ങളും നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 88 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് ഐബിഎൽഎഫ് ചെയർമാൻ രാജീവ് പോദാർ പറഞ്ഞു.

2022-ൽ യുഎഇയും ഇന്ത്യയും ഒപ്പുവെച്ച സിഇപിഎ കരാർ വ്യാപാര വിനിമയം 120 ശതമാനം വർദ്ധിപ്പിക്കും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 45 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 100 ബില്യൺ യുഎസ് ഡോളറായും സേവന വ്യാപാരം 15 ബില്യൺ യുഎസ് ഡോളറായും.


യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധീർ വിശാലവും, എസ്സ അൽ ഗുറൈർ ഇൻവെസ്റ്റ്‌മെൻ്റ് ചെയർമാൻ എസ്സ അബ്ദുല്ല അൽ ഗുറൈർ  , ഇന്ത്യയിലെ യുഎഇ മുൻ അംബാസഡർ ഡോ.അഹമ്മദ് അബ്ദുൾ റഹ്മാൻ അൽ ബന്ന, ഉൾപ്പെടെയുള്ള പ്രധാന പ്രഭാഷകരും അന്താരാഷ്ട്ര പാനലിസ്‌റ്റുകളും ബിസിനസ്സ് നേതാക്കളും ഉൾപ്പെടെയുള്ള പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുത്തു.

ഇരു രാജ്യങ്ങളുടെയും അഭിലാഷ വികസന കാഴ്ചപ്പാടുകൾക്കും സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങൾക്കും അടിവരയിടുന്ന സാമ്പത്തിക പങ്കാളിത്തം വികസിപ്പിക്കണമെന്ന് പ്രഭാഷകർ ആഹ്വാനം ചെയ്തു.
ഉൽപ്പാദന മേഖലകളിലെ അവസരങ്ങൾ, വളർന്നുവരുന്ന സംരംഭങ്ങൾ, കാർഷിക-വ്യവസായങ്ങൾ, ഭക്ഷണം, സാമ്പത്തിക സാങ്കേതികവിദ്യകൾ എന്നിവയിൽ ചർച്ചകൾ ഊന്നൽ നൽകി.

ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ചരക്കുകളായി പെട്രോളിയം ഉൽപ്പന്നങ്ങളും ആഭരണങ്ങളും നിലനിൽക്കുമ്പോൾ, അത്യാധുനിക സാങ്കേതിക കണ്ടുപിടിത്തങ്ങൾ, ആരോഗ്യ സംരക്ഷണം, ധനകാര്യം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ - ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായി - ഇന്ത്യയുടെ വളർന്നുവരുന്ന വൈദഗ്ധ്യത്തിന് അടിവരയിടാൻ ഉച്ചകോടി സഹായിക്കുന്നു.

ദുബായിലെ സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റിയിൽ 30 ശതമാനത്തിലധികം ഇന്ത്യക്കാരാണ് പ്രതിനിധീകരിക്കുന്നത്, അതേസമയം ഇന്ത്യൻ കമ്പനികളും എൻആർഐ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും യുഎഇയിൽ 1 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

 

WAM/അമൃത രാധാകൃഷ്ണൻ

https://wam.ae/en/details/1395303122002

WAM/Malayalam 

അമൃത രാധാകൃഷ്ണൻ