Wed 25-01-2023 11:55 AM
ഷാർജ, 25 ജനുവരി 2023 (WAM) -- ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ് 35 ഡയറക്ടർമാരെയും 70 വകുപ്പ് മേധാവികളെയും പരിശീലിപ്പിക്കുന്നതിനും യോഗ്യത നേടുന്നതിനും തയ്യാറാക്കുന്നതിനുമുള്ള ഒരു സംയോജിത പരിപാടി ആരംഭിച്ചതായി പ്രഖ്യാപിച്ചു.
10-ആഴ്ച നീണ്ടു നിൽക്കുന്ന പരിപാടി(സെപ്റ്റംബർ 21) വരെ നീളുന്ന പരിശീലന, യോഗ്യതാ ഘട്ടങ്ങളിലൂടെ നിരവധി മാനേജർമാരെയും ഡിപ്പാർട്ട്മെന്റ് മേധാവികളെയും ലക്ഷ്യമിടുന്നുതാണ്.
"നേതൃത്വ വികസനവും ഭാവി നേതാക്കളെ തയ്യാറാക്കലും" എന്ന മുദ്രാവാക്യത്തിലാണ് പദ്ധതിയുടെ ആദ്യ പതിപ്പിൽ ആരംഭിച്ചതെന്ന് വിഭവ വികസന ഡിപ്പാർട്ട്മെന്റ് മാനവവിഭവശേഷി വകുപ്പ് ഡയറക്ടർ സുമയ അൽ ഹൊസാനി പറഞ്ഞു.
ഉയർന്ന പ്രൊഫഷണലിസത്തോടും ഉൽപ്പാദനക്ഷമതയോടും കൂടി അവരുടെ ജോലി ചുമതലകൾ നിർവഹിക്കാൻ പ്രാപ്തരാക്കുന്ന പ്രോഗ്രാമുകൾ വികസിപ്പിച്ചുകൊണ്ട് അതിന്റെ എല്ലാ ജീവനക്കാർക്കും പ്രൊഫഷണലും ഫലപ്രദവുമായ പ്രകടനം കൈവരിക്കാൻ ഡിപ്പാർട്ട്മെന്റ് ലക്ഷ്യമിടുന്നു.
WAM/അമൃത രാധാകൃഷ്ണൻ
https://wam.ae/en/details/1395303122134
WAM/Malayalam