ബുധനാഴ്ച 01 ഫെബ്രുവരി 2023 - 12:05:56 am

അറബ് ഹെൽത്ത് എക്‌സിബിഷൻ & കോൺഫറൻസിൽ 19 നൂതന ആരോഗ്യ പദ്ധതികളുടെ പ്രദർശ്നമൊരുക്കി യുഎഇ


ദുബായ്, 25 ജനുവരി 2023 (WAM) -- ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറബ് ഹെൽത്ത് എക്‌സിബിഷൻ & കോൺഫറൻസ് 2023-ൽ 19 നൂതന കാര്യങ്ങൾ പ്രദർശിപ്പിക്കാൻ ഒരുങ്ങി എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ്. "ആരോഗ്യ സേവനങ്ങളുടെ ഭാവി കെട്ടിപ്പടുക്കൽ" എന്ന വിഷയത്തിലാണ് യുഎഇ ബൂത്തിലെ പ്രോജക്ടുകൾ.

നൂതനവും സുസ്ഥിരവുമായ ആരോഗ്യ സേവനങ്ങൾ, അഡ്വാൻസ്‌ഡ് ഹെൽത്ത് കെയർ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രിവന്റീവ് ഫോർകാസ്റ്റിംഗ് എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളായി പദ്ധതികളെ തരംതിരിച്ചാണ് പ്രദർശനം.

"ആരോഗ്യ സംരക്ഷണത്തിന്റെ വികസനത്തിനും സുസ്ഥിരതയ്ക്കും സംഭാവന നൽകുന്ന എമിറേറ്റ്സ് ഹെൽത്ത് സർവീസസിൽ ഞങ്ങൾ കൈവരിച്ച നേട്ടങ്ങളും പുതുമകളും പ്രദർശിപ്പിക്കുന്നതിനുള്ള അസാധാരണമായ ഒരു പ്ലാറ്റ്ഫോമാണ് അറബ് ഹെൽത്ത് എക്സിബിഷൻ & കോൺഫറൻസ് 2023.. ഈ മേഖല എല്ലായ്പ്പോഴും സജ്ജമാണെന്ന് ഉറപ്പാക്കാനും അതിന്റെ പ്രാദേശികവും ആഗോളവുമായ മത്സരക്ഷമത വർദ്ധിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളിൽ വെളിച്ചം വീശാൻ ഇത് ഞങ്ങളെ സഹായിക്കുന്നു" ഡയറക്ടർ ജനറൽ ഡോ. യൂസിഫ് അൽ സെർകൽ പറഞ്ഞു.

വിശിഷ്ടവും സുസ്ഥിരവും സംയോജിതവും ഫലപ്രദവും നൂതനവുമായ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകിക്കൊണ്ട് ആരോഗ്യമേഖലയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്ത ഒരു സമഗ്ര തന്ത്രമാണ് എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ് സ്വീകരിക്കുന്നത്. ഒരു ടീമായി പ്രവർത്തിക്കുന്നതിലൂടെയും അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിലൂടെയും മികച്ച പ്രകടനം ഉറപ്പാക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും സമൂഹത്തിൽ സന്തോഷം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിലൂടെയും സാധ്യമായ മികച്ച ഫലങ്ങൾ കൈവരിക്കാനുമാണ് ഫൗണ്ടേഷൻറെ ശ്രമം.

സമഗ്രവും സംയോജിതവുമായ ആരോഗ്യ സംരക്ഷണ ചട്ടക്കൂടുകൾ നിലവിലിരിക്കുന്നതിനാൽ, ഗവൺമെന്റിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിലും ആരോഗ്യമേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലും അതിന്റെ പ്രാദേശികവും ആഗോളവുമായ സ്ഥാനം മെച്ചപ്പെടുത്തുന്നതിലും ഒരു പങ്ക് വഹിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.

WAM/അമൃത രാധാകൃഷ്ണൻ

https://wam.ae/en/details/1395303122214

WAM/Malayalam

Amrutha