Fri 27-01-2023 08:37 AM
ദുബായ്, 2023 ജനുവരി 27,(WAM)-- യൂറോ-മെഡിറ്ററേനിയൻ, ഗൾഫ് മേഖലകളിൽ നിന്നുള്ള പൊതുവായ വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനായി പാർലമെൻ്റുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു അന്താരാഷ്ട്ര സംഘടനയായ മെഡിറ്ററേനിയൻ പാർലമെൻ്ററി അസംബ്ലിയുടെ വിമൻസ് ഫോറവുമായി സഹകരണം വിപുലീകരിക്കാനൊരുങ്ങുകയാണ് യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ (യുഎഇ ജിബിസി).
സ്വാധീനമുള്ള അന്താരാഷ്ട്ര ലിംഗ സന്തുലിത സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം വിപുലീകരിക്കാനുള്ള യുഎഇ ജെൻഡർ ബാലൻസ് കൗൺസിലിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് മെഡിറ്ററേനിയൻ പാർലമെൻ്ററി അസംബ്ലിയുടെ വിമൻസ് ഫോറവുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള നീക്കം. സ്ത്രീകളുടെ പങ്ക് വർധിപ്പിക്കുക, വിവിധ മേഖലകളിൽ അവരുടെ നേട്ടങ്ങൾ സംരക്ഷിക്കുക, പ്രാദേശികമായും ആഗോളതലത്തിലും ലിംഗ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുക എന്നീ കൗൺസിലിൻ്റെ ലക്ഷ്യങ്ങൾക്കുള്ള യുഎഇ നേതൃത്വത്തിൻ്റെ അഭിലാഷത്തെയും ഇത് പിന്തുണക്കുന്നു.
വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയവുമായി സഹകരിച്ച് ഫെഡറൽ നാഷണൽ കൗൺസിലിൻ്റെ ജനറൽ സെക്രട്ടേറിയറ്റാണ് യോഗം ഏകോപിപ്പിച്ചത്. മെഡിറ്ററേനിയൻ പാർലമെൻ്ററി അസംബ്ലിയുടെ വിമൻസ് ഫോറത്തിൻ്റെ യോഗത്തിൽ പങ്കെടുക്കാൻ മെഡിറ്ററേനിയൻ പാർലമെൻ്റിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം യുഎഇയിൽ എത്തിച്ചേർന്നിട്ടുണ്ട്.
യു.എ.ഇ.യിലെ വിവിധ മേഖലകളിലെ ലിംഗ വ്യത്യാസം നികത്താനുള്ള കൗൺസിലിൻ്റെ ദൗത്യത്തെക്കുറിച്ച് കൂടിക്കാഴ്ചയിൽ മെഡിറ്ററേനിയൻ പാർലിമെന്റ് പ്രതിനിധി സംഘം വിശദീകരിച്ചു. ജനറൽ വിമൻസ് യൂണിയൻ , സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡിൻ്റെ പ്രസിഡൻ്റും ഫാമിലി ഡെവലപ്‌മെൻ്റ് ഫൗണ്ടേഷൻ്റെ സുപ്രീം ചെയർവുമണുമായ ശൈഖ ഫാത്തിമ ബിൻത് മുബാറക്കിൻ്റെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള കൗൺസിലിൻ്റെ സംരംഭങ്ങളെക്കുറിച്ചും പ്രതിനിധി സംഘം വിശദീകരിച്ചു. ആഗോളതലത്തിൽ ലിംഗ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള വിജ്ഞാന പങ്കാളിയായി ലോക സാമ്പത്തിക ഫോറം അടുത്തിടെ ലിംഗ സന്തുലിതാവസ്ഥയിൽ അതിവേഗ മുന്നേറ്റം നടത്താൻ യുഎഇയെ പ്രാപ്തമാക്കിയ പ്രസിഡൻഷ്യൽ കോടതിയുടെ യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ തിരഞ്ഞെടുത്തതിനെയും യോഗം അഭിനദിച്ചു.
കൂടാതെ, രാഷ്ട്രീയ, പാർലമെൻ്ററി മേഖലകളിൽ സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിന് കൗൺസിലും ഫോറവും തമ്മിലുള്ള സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ യോഗം ചർച്ച ചെയ്യുകയും ചെയ്തു. യുഎഇ ഫെഡറൽ നാഷണൽ കൗൺസിലും മെഡിറ്ററേനിയൻ പാർലമെൻ്റും ശക്തമായ സഹകരണം സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് യുഎഇയും മെഡിറ്ററേനിയൻ രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ, വാണിജ്യ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അൽ മാരി പറഞ്ഞു. യു.എ.ഇ ജി.ബി.സി.ക്കും മെഡിറ്ററേനിയൻ പാർലമെൻ്ററി അസംബ്ലിയുടെ വിമൻസ് ഫോറത്തിനും പ്രാദേശികമായും ആഗോളമായും ലിംഗ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിന് ഈ ബന്ധങ്ങൾ കെട്ടിപ്പടുക്കാനുള്ള അവസരമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ രംഗത്തെ സംഭാവനകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ യുഎഇ വനിതകൾ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. 2021-ലും 2022-ലുമായി വേൾഡ് ഇക്കണോമിക് ഫോറവും, ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ടും പുറത്തിറക്കിയ ആഗോള മത്സരക്ഷമത റിപ്പോർട്ടും അംഗീകരിച്ച വനിതാ പാർലമെൻ്ററി പ്രാതിനിധ്യത്തിൻ്റെ ശതമാനത്തിൻ്റെ കാര്യത്തിൽ യുഎഇ ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നായി ഉയർന്നുവരുന്നതായി ഈ റിപ്പോർട്ടുകൾ വ്യക്തമാക്കി. സ്വിറ്റ്‌സർലൻഡിലെ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് റിപ്പോർട്ട് പ്രകാരം, 2020-ലും 2021-ലും പാർലമെൻ്റിലെ വനിതാ പ്രാതിനിധ്യത്തിന് ആഗോളതലത്തിൽ യുഎഇ ഒന്നാം സ്ഥാനത്താണ്. ഫെഡറൽ നാഷണൽ കൗൺസിലിൽ 50 ശതമാനവും യുഎഇ കാബിനറ്റിൽ 27.5 ശതമാനവും സ്ത്രീകളാണ്. രാജ്യത്തിൻ്റെ വികസന പ്രക്രിയയിൽ സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പാക്കുന്നതിന് യുഎഇയുടെ തന്ത്രപരമായ പദ്ധതികൾ ഉയർന്ന മുൻഗണന നൽകുന്നുണ്ട്.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായി രാഷ്ട്രീയ ജീവിതത്തിൽ സ്ത്രീകളുടെ പങ്കാളിത്തവും ലിംഗ സന്തുലിതാവസ്ഥയും പ്രോത്സാഹിപ്പിക്കുക എന്ന പൊതു ലക്ഷ്യമാണ് യുഎഇ ജിബിസിക്കും ഫോറത്തിനും ഉള്ളതെന്ന് അൽ മാരി പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ
https://wam.ae/en/details/1395303122699
WAM/Malayalam