ബുധനാഴ്ച 22 മാർച്ച് 2023 - 12:39:49 am

2022ൽ 9,047 പെർമിറ്റുകളും 6,479 ലൈസൻസുകളും നൽകി ഡിഎൽഡി


ദുബായ്,27 ജനുവരി 2023 (WAM) - ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2022-ൽ മൊത്തം 9,047 റിയൽ എസ്റ്റേറ്റ് പെർമിറ്റുകളും 6,479 റിയൽ എസ്റ്റേറ്റ് ലൈസൻസുകളും നൽകിയതായും, 2021 മുതൽ യഥാക്രമം 46.6%, 53% വളർച്ച കൈവരിച്ചതായും രേഖപ്പെടുത്തി.

അതിവേഗം വളർച്ച കൈവച്ചുകൊണ്ടിരിക്കുന്ന ദുബായുടെ ശക്തമായ വളർച്ചാ വീക്ഷണവും പ്രാദേശിക വിപണിയിലെ ഉയർന്ന വരുമാനത്തിനുള്ള സാധ്യതയും മൂലം ലോകമെമ്പാടുമുള്ള റിയൽ എസ്റ്റേറ്റ് നിക്ഷേപകരിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡാണ് പെർമിറ്റുകളുടെയും ലൈസൻസുകളുടെയും എണ്ണത്തിലെ ഈ വളർച്ചക്ക് കാരണം. ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനും റിയൽ എസ്റ്റേറ്റ് വിപണിയുടെ മത്സരക്ഷമത കൂടുതൽ മെച്ചപ്പെടുത്തുന്നതിനും എല്ലാ പങ്കാളികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ വളർച്ച.

ദുബായുടെ റിയൽ എസ്റ്റേറ്റ് മേഖല അതിന്റെ എക്‌സ്‌പോണൻഷ്യൽ വളർച്ചാ പാത നിലനിർത്തിക്കൊണ്ട്, കഴിഞ്ഞ വർഷം 528 ബില്യൺ ദിർഹത്തിന്റെ റെക്കോർഡ് ഇടപാടുകൾക്ക് സാക്ഷ്യം വഹിച്ചു, 2021 നെ അപേക്ഷിച്ച് 76.5% വർദ്ധനവാണ് 2022ൽ ഉണ്ടായത്. ഈ മേഖലയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ ശൈഖ് മുഹമ്മദ് അവതരിപ്പിച്ച ദുബായ് ഇക്കണോമിക് അജണ്ടയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതാണ്.

2022-ൽ ഏറ്റവും കൂടുതൽ ഡിഎൽഡി പെർമിറ്റുകൾ നൽകിയത് 7,947 പെർമിറ്റുകളുള്ള ഓൺലൈൻ പരസ്യങ്ങൾക്കാണ്, തുടർന്ന് ക്ലാസിഫൈഡ് പരസ്യങ്ങൾ (180), ഔട്ട്‌ഡോർ പരസ്യങ്ങൾ (164), വാഹന പരസ്യങ്ങൾ (140), ബിൽബോർഡുകൾ (138), ഓപ്പൺ ഡേ അനൗൺസ്‌മെന്റുകൾ (95) വാചക സന്ദേശങ്ങൾ (84), റിയൽ എസ്റ്റേറ്റ് പ്രമോഷൻ പ്ലാറ്റ്‌ഫോമുകൾ (75), അച്ചടിച്ച പരസ്യങ്ങൾ (50), പ്രോജക്റ്റ് ലോഞ്ച് ചടങ്ങുകൾ (38). റിയൽ എസ്റ്റേറ്റ് സെമിനാറുകൾ, പ്രൊമോഷണൽ കാമ്പെയ്‌നുകൾ, റിയൽ എസ്റ്റേറ്റ് എക്‌സിബിഷനുകൾ, പരസ്യങ്ങൾ, പത്രങ്ങൾ എന്നിവയ്‌ക്കും പെർമിറ്റുകൾ നൽകി.

ഏറ്റവും കൂടുതൽ ഡിഎൽഡി ലൈസൻസുകൾ നൽകിയത് റിയൽ എസ്റ്റേറ്റ് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ബ്രോക്കറേജുകൾക്കാണ് (2,308).സംയുക്ത ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടി മാനേജുമെന്റ് സേവനങ്ങൾ, മോർട്ട്ഗേജ് ബ്രോക്കർമാർ, ഷോപ്പിംഗ് സെന്ററുകൾ എന്നിവയും ലൈസൻസുകൾ നൽകിയ മറ്റ് പ്രധാന വിഭാഗങ്ങളിൽ ഉൾപ്പെടുന്നു.

ലോകത്തിലെ ഏറ്റവും മികച്ച റിയൽ എസ്റ്റേറ്റ് നിക്ഷേപ കേന്ദ്രമായി ദുബായിയെ മാറ്റുക എന്ന കാഴ്ചപ്പാടിന് അനുസൃതമായി, തടസ്സങ്ങളില്ലാത്ത സേവനങ്ങൾ നൽകിക്കൊണ്ട്, പിന്തുണാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ഒരു ഡിജിറ്റൽ ആവാസവ്യവസ്ഥയെ പരിപോഷിപ്പിച്ചുകൊണ്ട്, പങ്കാളിത്തത്തിലൂടെ വിവിധ ഡാറ്റ സ്രോതസ്സുകൾ ഏകീകരിച്ചുകൊണ്ട് പ്രാദേശിക വിപണി മെച്ചപ്പെടുത്താനാണ് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിച്ചത്. പൊതു-സ്വകാര്യ പങ്കാളികൾ തമ്മിലുള്ള അടുത്ത സഹകരണത്താൽ നയിക്കപ്പെടുന്ന ഈ മേഖല ഭാവിയിൽ കൂടുതൽ വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

WAM/ അമൃത രാധാകൃഷ്ണൻ

https://wam.ae/en/details/1395303122732

WAM/Malayalam

Amrutha