ബുധനാഴ്ച 22 മാർച്ച് 2023 - 1:47:30 am

യുഎഇയുടെ ഡിജിറ്റൽ ഭാവിയിലെ അപകടസാധ്യതയും ഭരണനിർവ്വഹണ സാധ്യതകളും ചൂണ്ടിക്കാട്ടി ജിപിആർസി ഉച്ചകോടി 2023

  • مة الحوكمة والأداء والمخاطر والامتثال | الأمن السيبراني ومركز الخليج للأبحاث في القطاع الحكومي

 ദുബായ്, 2023 ജനുവരി 27, (WAM) –  ദുബായ് വേദിയായ ജിപിആർസി ഉച്ചകോടി 2023, വിവിധ വ്യവസായങ്ങളിൽ നിന്നുള്ള ജിആർസി വിദഗ്ധർ, സിഇഒമാർ, എക്സിക്യൂട്ടീവുകൾ,നയതന്ത്രജ്ഞർ എന്നിവരെ സംയോജിപ്പിച്ച് എന്റർപ്രൈസ് മാനേജ്മെന്റിന്റെ ഭാവി രൂപപ്പെടുത്തുന്ന സാങ്കേതികവിദ്യകളും സ്ഥിതിവിവരക്കണക്കുകളും പ്രധാന പ്രവണതകളും ചർച്ച ചെയ്തു.

ഇജ്തിമാത് സംഘടിപ്പിക്കുകയും കോർപ്പറേറ്റർ ആതിഥേയത്വം വഹിക്കുകയും ചെയ്ത ഉച്ചകോടി 'ജിപിആർസി - ഗവൺമെന്റിനും ബിസിനസ് ഓർഗനൈസേഷനുകൾക്കുമുള്ള ഫലപ്രദമായ എന്റർപ്രൈസ് മാനേജ്‌മെന്റിന്റെ ഭാവി' എന്ന വിഷയത്തിലാണ്  ശ്രദ്ധ കേന്ദ്രീകരിച്ചത്.  ആഗോള ജിആർസി വിപണിയെ ബാധിക്കുന്ന പ്രവണതകളേയും ഉച്ചകോടി  അഭിസംബോധന ചെയ്തു, ഇത് 2030-ഓടെ 134.86 ബില്യൺ ഡോളറിലെത്തുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

ഉച്ചകോടിയിലെ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ, യുഎഇ ഗവൺമെന്റിന്റെ സൈബർ സെക്യൂരിറ്റി മേധാവി മുഹമ്മദ് ഹമദ് അൽ-കുവൈത്തി, ശക്തമായ സൈബർ സുരക്ഷയ്‌ക്കുള്ള അടിസ്ഥാന ആവശ്യകതയായി ഫലപ്രദമായ ഗവേണൻസ്, റിസ്ക്, കംപ്ലയൻസ് (ജിആർസി) സംവിധാനം സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യത്തെ  കുറിച്ചു സംസാരിച്ചു. സൈബർ സുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സംഘടനകൾ ആദ്യം ഒരു ജിആർസി സംവിധാനം സ്ഥാപിക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

സൈബർ സുരക്ഷയും ജിആർസിയും തമ്മിലുള്ള അടുത്ത ബന്ധവും അൽ-കുവൈത്ത് രേഖപ്പെടുത്തുകയും ഭരണ സംവിധാനങ്ങളിലെ നവീകരണത്തിന്റെ പങ്ക് എടുത്തുകാട്ടുകയും ചെയ്തു. യുഎഇ ബാങ്ക് ഫെഡറേഷനുമായി സഹകരിച്ച് സൈബർ സുരക്ഷാ കൗൺസിൽ നൂതന തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വ്യാവസായിക നിയന്ത്രണ സംവിധാനങ്ങൾക്ക് ബാധകമായ സൈബർ സുരക്ഷാ നയങ്ങൾ, നടപടിക്രമങ്ങൾ, പരിശീലനം, വിദ്യാഭ്യാസ സാമഗ്രികൾ എന്നിവ വികസിപ്പിക്കുന്നതിനും സാങ്കേതിക സംയോജിതത്തിനുള്ള മികച്ച സമ്പ്രദായങ്ങൾ വികസിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായിൽ നടന്ന ജിപിആർസി ഉച്ചകോടി 2023, യുഎഇയുടെ ഭാവി ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ ഭരണം, അപകടസാധ്യത, പാലിക്കൽ എന്നിവയുടെ അവസ്ഥയെയും പരിവർത്തനത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വേദിയൊരുക്കി. ഗവേണൻസ്, റിസ്ക്, കംപ്ലയൻസ് (ജിആർസി) എന്നിവയെക്കുറിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമായ ഉച്ചകോടി, 'ജിപിആർസി - ഗവൺമെന്റിനും ബിസിനസ്സ് ഓർഗനൈസേഷനുകൾക്കുമുള്ള ഫലപ്രദമായ എന്റർപ്രൈസ് മാനേജ്മെന്റിന്റെ ഭാവി' എന്ന വിഷയത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്തു.

സാമ്പത്തിക മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി, മോണിറ്ററിംഗ് ആൻഡ് ഫോളോ-അപ്പ് അബ്ദുല്ല അൽ ഷംസി, തന്റെ മുഖ്യ പ്രഭാഷണത്തിൽ, നയത്തിൽ സ്വകാര്യ മേഖല വഹിക്കുന്ന സുപ്രധാന പങ്കിനെയും നിക്ഷേപം ആകർഷിക്കാനും ബിസിനസ്സ് നേടാനും സഹായിക്കുന്നതിന് മികച്ച ജിആർസി സമ്പ്രദായങ്ങളുടെ ആവശ്യകതയെ കുറിച്ചും പറഞ്ഞു.

WAM/ അമൃത രാധാകൃഷ്ണൻ
https://wam.ae/en/details/1395303122698
WAM/Malayalam

അമൃത രാധാകൃഷ്ണൻ