'യുഎഇ മിഷൻ 2'ന്റെ പുതിയ ലോഞ്ച് തീയതി മാർച്ച് 2

'യുഎഇ മിഷൻ 2'ന്റെ പുതിയ ലോഞ്ച് തീയതി മാർച്ച് 2

ദുബായ്, 28 ഫെബ്രുവരി 2023 (WAM) --അറബ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യമായ യുഎഇ മിഷൻ 2-ന്റെ പുതിയ വിക്ഷേപണ തീയതി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ , അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച്, പ്രഖ്യാപിച്ചു.

എംബിആർഎസ്സി പറയുന്നതനുസരിച്ച്, അടുത്ത വിക്ഷേപണ ശ്രമം മാർച്ച് 2 വ്യാഴാഴ്ച പ്രാദേശിക സമയം 09:34 ന് നടക്കും.

ഗ്രൗണ്ട് സിസ്റ്റത്തിന്റെ പ്രശ്‌നം കാരണം, ഫാൽക്കൺ 9 റോക്കറ്റിനുള്ള ജ്വലന ഉറവിടത്തിന്റെ മുഴുവൻ ലോഡും സ്ഥിരീകരിക്കുന്നതിൽ നിന്ന് ഡാറ്റയെ തടഞ്ഞ പ്രശ്‌നം അന്വേഷിക്കാൻ ബന്ധപ്പെട്ട മിഷൻ ടീമുകൾ ഏകകണ്ഠമായി തീരുമാനിച്ചു.

ഇന്നത്തെ വിക്ഷേപണം തടഞ്ഞ സാങ്കേതിക പ്രശ്നങ്ങൾ ഇനി നേരിടാതെയിരിക്കാൻ ലഭ്യമായ കൂടുതൽ വിശദാംശങ്ങൾ കൈമാറാനായി അടുത്ത വിക്ഷേപണ ശ്രമത്തിന് മുമ്പായി ഒരു മീഡിയ ടെലികോൺഫറൻസ് ക്രമീകരിക്കും.

WAM/അമൃത രാധാകൃഷ്ണൻ