Tue 07-03-2023 09:34 AM
അബുദാബി, 7 മാർച്ച് 2023 (WAM) -- പുതുതായി നിയമിതരായ യുഎഇ മന്ത്രിമാർ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,ഉപരാഷ്‌ട്രപതിയും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർക്ക് മുമ്പാകെ അബുദാബിയിലെ ഖസർ അൽ ബഹറിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു.
കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രി ഷമ്മ അൽ മസ്‌റൂയി, സാംസ്‌കാരിക യുവജന വകുപ്പ് മന്ത്രി സേലം ബിൻ ഖാലിദ് അൽ ഖാസിമി, സഹമന്ത്രിയും യു.എ.ഇ കാബിനറ്റ് സെക്രട്ടറി ജനറലുമായ മറിയം അൽ ഹമ്മദി, . സഹമന്ത്രിയായ ജബർ ഗാനേം അൽ സുവൈദി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
രാഷ്ട്രപതി ശൈഖ് മുഹമ്മദ് മന്ത്രിമാർക്ക് അവരുടെ ചുമതലകൾ നിർവഹിക്കുന്നതിലും യുഎഇയുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും എല്ലാ വിജയങ്ങളും ആശംസിച്ചു.
ഗവൺമെന്റ് ആവാസവ്യവസ്ഥയെ നിരന്തരം വികസിപ്പിച്ചെടുക്കാനും വഴക്കമുള്ളവരായി തുടരാനുമുള്ള യുഎഇ നേതൃത്വത്തിന്റെ താൽപ്പര്യം ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആവർത്തിച്ച് ഉറപ്പിച്ചു, മികവ് കൈവരിക്കാനും ഭാവിയുടെ ആവശ്യകതകൾ നിറവേറ്റാൻ തയ്യാറാകാനും ഇതൊരു മികച്ച വഴിയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ; ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ; മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതരായിരുന്നു.
WAM/ അമൃത രാധാകൃഷ്ണൻ