വ്യാഴാഴ്ച 23 മാർച്ച് 2023 - 5:38:49 pm

കാലാവസ്ഥാ പ്രവർത്തന പങ്കാളിത്തത്തിൽ യുഎഇ നിർദ്ദേശത്തിന് ഐപിയു അസംബ്ലി അംഗീകാരം

  • الجمعية العامة للاتحاد البرلماني الدولي توافق على المقترح الإماراتي بشأن مناقشة موضوع الشراكات من أجل العمل المناخي: تعزيز الوصول إلى الطاقة الخضراء
  • الجمعية العامة للاتحاد البرلماني الدولي توافق على المقترح الإماراتي بشأن مناقشة موضوع الشراكات من أجل العمل المناخي: تعزيز الوصول إلى الطاقة الخضراء

മനാമ, 16 മാർച്ച് 2023 (WAM) --ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥ പ്രതിസന്ധിയെ നേരിടുന്നത്തിനായി ഹരിത ഊർജ്ജത്തിലേക്കുള്ള പ്രവേശനം പ്രോത്സാഹിപ്പിക്കുക വഴി ഊർജ്ജ മേഖലയിലെ നവീകരണം, ഉത്തരവാദിത്തം, ന്യായം എന്നിവ ഉറപ്പാക്കുക എന്ന യുഎഇ നിർദ്ദേശത്തിന് ഐപിയു അസംബ്ലി അംഗീകാരം നൽകി. ബഹ്‌റൈനിലെ മനാമയിൽ നടന്ന 146-ാമത് ഐപിയു അസംബ്ലിയിൽ യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ പാർലമെന്ററി ഡിവിഷൻ, 'കാലാവസ്ഥയ്ക്കുള്ള പങ്കാളിത്തം' എന്ന വിഷയത്തിൽ സംസാരിക്കവെയാണ് ഇതു സംബന്ധിച്ച് നിർദ്ദേശം മുന്നോട്ട് വെച്ചത്.


ഇന്റർ പാർലമെന്ററി യൂണിയനിലെ (ഐപിയു) എഫ്എൻസി പാർലമെന്ററി ഡിവിഷൻ അംഗമായ മീര സുൽത്താൻ അൽ സുവൈദി കരട് പ്രമേയത്തിന്റെ റിപ്പോർട്ടറായും പാർലമെന്ററി യൂണിയൻ യോഗത്തിന്റെ റിപ്പോർട്ടർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

പാർലമെന്റുകളെയും അവയിൽ പ്രവർത്തിക്കുന്നവരെയും കാലാവസ്ഥാ പ്രവർത്തനങ്ങളിൽ അണിനിരത്താൻ ഫോർ ദ പ്ലാനറ്റ് എന്ന പുതിയ പ്രചാരണ പരിപാടിയും ഐപിയു ആരംഭിച്ചു.

കാലാവസ്ഥാ പ്രവർത്തനങ്ങളിൽ പാർലമെന്റുകളെയും പാർലമെന്റംഗങ്ങളെയും മാതൃകാപരമായി നയിക്കാനും അവരുടെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കാനും ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുന്നതിനുള്ള പാരീസ് ഉടമ്പടി നടപ്പിലാക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളാനും പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ പ്രചാരണ പരിപാടി.

WAM/ അമൃത രാധാകൃഷ്ണൻ

Amrutha