വ്യാഴാഴ്ച 23 മാർച്ച് 2023 - 6:11:49 pm

സുസ്ഥിര ജീവിതശൈലി ലക്ഷ്യമിട്ടുള്ള സംരംഭങ്ങളും പരിപാടികളും ആരംഭിക്കാൻ 'റോഡ് ടു കോപ്28'


ദുബായ്, 16 മാർച്ച് 2023 (WAM) --ആഗോള തലത്തിൽ നേരിടുന്ന കാലാവസ്ഥ പ്രതിസന്ധികളെ ചെറുക്കുന്നതിനായി ദൈനദിന ജീവിതത്തിൽ സുസ്ഥിര ജീവിതശൈലി പിന്തുടരാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളും പരിപാടികളും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് 'റോഡ് ടു കോപ്28'. സുസ്ഥിരത വർഷമായി 2023 അനുവദിക്കാനുള്ള യുഎഇ നേതൃത്വത്തിന്റെ നിർദ്ദേശങ്ങളേയും വെല്ലുവിളികളേയും അഭിമുഖീകരിക്കുന്നതിനും സുസ്ഥിരത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്നും സുസ്ഥിരത വർഷ ടീം ലീഡർ ഇസ അൽ സബൂസി പറഞ്ഞു.

എക്‌സ്‌പോ സിറ്റി ദുബായിൽ നടന്ന 'റോഡ് ടു സിഒപി 28' പരിപാടിയോടനുബന്ധിച്ച് എമിറേറ്റ്‌സ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ,പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഒരു ജീവിതശൈലി സ്വീകരിക്കാൻ വ്യക്തികളെയും സമൂഹങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നിരവധി സംരംഭങ്ങളും പരിപാടികളും
2023 ഡിസംബർ വരെ നീണ്ടുനിൽക്കുന്ന സുസ്ഥിരതയുടെ വർഷത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അൽ സബൂസി പറഞ്ഞു.

സുസ്ഥിരത കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതുകൊണ്ട് തന്നെ കൂട്ടായ ദൈനംദിന ശീലങ്ങളെയും പരിസ്ഥിതിയെയും ബാധിക്കുന്ന വ്യക്തിഗത സമ്പ്രദായങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നതായും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിസ്ഥിതി സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളിൽ സുസ്ഥിരതയുടെ വർഷം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കലാവസ്ഥ മേഖലയിലെ സുസ്ഥിരതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിനും പോസിറ്റീവ് പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്യുന്നതിനും ഉത്തരവാദിത്ത ഉപഭോഗ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭങ്ങൾ ആരംഭിക്കുന്നതിനുമുള്ള പൊതു പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്ത് താമസിക്കുന്ന സുസ്ഥിര വിദഗ്ധരുമായി സംവദിച്ച് പരിസ്ഥിതിയെ സംരക്ഷിക്കുകയും കൂട്ടായ കാലാവസ്ഥാ പ്രവർത്തനത്തെ പ്രചോദിപ്പിക്കുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“വിഷയവുമായി വിദഗ്ധർ ബന്ധപ്പെട്ട ഗവേഷണത്തെ പിന്തുണയ്ക്കുകയും പൊതു-സ്വകാര്യ മേഖലകളിലെ പ്രസക്തമായ നയങ്ങളെയും സംരംഭങ്ങളെയും കുറിച്ച് ഞങ്ങളെ അറിയിക്കുന്നത്തിലൂടെ ഈ മേഖലയിലെ മികച്ച പ്രവർത്തനങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ നൽകാനാണ് ലക്ഷ്യം വെക്കുന്നതെന്ന്,” അൽ സബൂസി ഉപസംഹാരമായി പറഞ്ഞു.

WAM/ അമൃത രാധാകൃഷ്ണൻ

Amrutha