ബുധനാഴ്ച 22 മാർച്ച് 2023 - 4:42:44 am

പാലസ്തീനിലെ ഹുവാര നഗരത്തിൻ്റെ പുനർനിർമ്മാണത്തിന് 3 മില്യൺ ഡോളർ നൽകാൻ രാഷ്ട്രപതിയുടെ നിർദ്ദേശം

  • رئيس الدولة يوجه بتقديم ثلاثة ملايين دولار لدعم إعمار بلدة حوارة الفلسطينية
  • رئيس الدولة يوجه بتقديم ثلاثة ملايين دولار لدعم إعمار بلدة حوارة الفلسطينية

അബുദാബി, 2023 മാർച്ച് 17, (WAM) –പാലസ്തീൻ പട്ടണമായ ഹുവാരയുടെ പുനർനിർമ്മാണത്തെ പിന്തുണയ്ക്കുന്നതിനും സമീപകാല സംഭവങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുമായി രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 3 മില്യൺ യുഎസ് ഡോളർ അനുവദിച്ചു.

പാലസ്തീൻ ജനതയെ പിന്തുണയ്ക്കാനുള്ള യുഎഇയുടെ മാനുഷിക ശ്രമങ്ങളുടെ ഭാഗമായി അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെൻ്റ് (ഡിഎംടി) എമിറാത്തി-പാലസ്തീൻ ഫ്രണ്ട്‌ഷിപ്പ് ക്ലബ്ബിൻ്റെ സഹകരണത്തോടെയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.

ഈ സംരംഭം നടപ്പിലാക്കുന്നതിനും പിന്തുണ നൽകുന്നതിനുമുള്ള സംവിധാനം ചർച്ച ചെയ്യുന്നതിനുള്ള ഒരു യോഗം ഡിഎംടി നടത്തി, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിൻ്റെയും ചെയർമാനുമായ മുഹമ്മദ് അലി അൽ ഷൊറഫ. ഹുവാര മുനിസിപ്പാലിറ്റിയുടെ മേയർ മൊയിൻ ദ്മൈദി ഉൾപ്പെട്ട പാലസ്തീൻ പ്രതിനിധിയും; മുനിസിപ്പൽ കൗൺസിൽ അംഗങ്ങളായ ജലാൽ ഒഡെ, മുഹമ്മദ് അബദ് അൽ ഹമീദ്, എമിറാത്തി-പാലസ്തീൻ സൗഹൃദ ക്ലബ്ബിൻ്റെ ബോർഡ് ചെയർമാൻ അമ്മാർ അൽകുർദി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഇരുവിഭാഗങ്ങളും തമ്മിലുള്ള മുനിസിപ്പൽ പ്രവർത്തന മേഖലയിൽ സംയുക്ത സഹകരണത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. പാലസ്തീൻ പ്രതിനിധി സംഘത്തെ അൽ ഷൊറാഫ സ്വാഗതം ചെയ്യുകയും പാലസ്തീൻ ജനതയെ പിന്തുണയ്ക്കാനും ഹുവാരയിലെ ദുരിതബാധിത പ്രദേശത്തിൻ്റെ പുനർവികസനത്തിന് സംഭാവന നൽകാനുമുള്ള യുഎഇ നേതൃത്വത്തിൻ്റെ താൽപ്പര്യം ആവർത്തിച്ച് ഉറപ്പിച്ചു.

 

WAM/അമൃത രാധാകൃഷ്ണൻ

Amrutha