Thu 13-04-2023 13:30 PM
ദുബായ്, 13 ഏപ്രിൽ 2023 (WAM) -- ഈദ് അൽ ഫിത്തർ പ്രമാണിച്ച് യുഎഇയിലുടനീളമുള്ള സ്വകാര്യ മേഖല ജീവനക്കാർക്കും 29 മുതൽ റമദാൻ മുതൽ 3 വരെ ശവ്വാൽ വരെ ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.
പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും തുല്യമായ ഔദ്യോഗിക പൊതു അവധികൾ അനുവദിക്കാനുള്ള യുഎഇ കാബിനറ്റിന്റെ തീരുമാനത്തിന് അനുസൃതമായാണ് പ്രഖ്യാപനമെന്ന് മന്ത്രാലയം അറിയിച്ചു.
WAM/ അമൃത രാധാകൃഷ്ണൻ