വ്യാഴാഴ്ച 01 ജൂൺ 2023 - 9:34:26 am

ആറാമത് ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിൽ അന്താരാഷ്ട്ര സഹകരണത്തിന്‍റെ പ്രാധാന്യം ഉയർത്തിക്കാട്ടി യുഎഇ

  • الإمارات تؤكد أهمية تعزيز التعاون الدولي خلال المؤتمر السادس للمحيط الهندي
  • الإمارات تؤكد أهمية تعزيز التعاون الدولي خلال المؤتمر السادس للمحيط الهندي

ധാക്ക, 2023 മെയ് 15, (WAM) – ‘സമാധാനം, സമൃദ്ധി, പങ്കാളിത്തം എന്നിവ ശാശ്വതമായ ഭാവിക്ക്’ എന്ന പ്രമേയത്തിൽ നടന്ന ആറാമത് ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിൽ സാമ്പത്തിക, വ്യാപാര കാര്യ സഹമന്ത്രി സയീദ് മുബാറക് അൽ ഹജ്‌രി പങ്കെടുത്തു.

കാലാവസ്ഥാ വ്യതിയാന മേഖലയിൽ ബഹുരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ മഹാസമുദ്ര രാജ്യങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായും ചേർന്ന് പ്രവർത്തിക്കാൻ യുഎഇ താൽപ്പര്യപ്പെടുന്നുവെന്ന് അൽ ഹജ്‌രി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂട് കൺവെൻഷന്റെ (COP28) പാർട്ടികളുടെ കോൺഫറൻസിന്റെ ആതിഥേയ രാജ്യം എന്ന നിലയിൽ, കാലാവസ്ഥാ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിരവും കുറഞ്ഞ കാർബൺ ഭാവി കൈവരിക്കുന്നതിനും ആഗോള സഹകരണത്തിന്റെ പ്രാധാന്യത്തിൽ യുഎഇ വിശ്വസിക്കുന്നതായി അൽ ഹജ്‌രി അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തിൽ, പ്രാദേശികമായും അന്തർദേശീയമായും സുസ്ഥിരമായ വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള അവസരമായി കാലാവസ്ഥാ നടപടിയെ രാജ്യം വീക്ഷിക്കുന്നതിനാൽ, സുതാര്യവും ഉൾക്കൊള്ളുന്നതുമായ സിഒപി28 സംഘടിപ്പിക്കുന്നതിന് യുഎഇ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു.

സമ്മേളനത്തോടനുബന്ധിച്ച്, ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പൊതുതാൽപ്പര്യമുള്ള വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്യാൻ ബംഗ്ലാദേശിന്റെ വിദേശകാര്യ സഹമന്ത്രി ഷെഹരിയാർ ആലം; മാലിദ്വീപ് ഉപരാഷ്ട്രപതി ഫൈസൽ നസീം, ; ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കർ എന്നിവരുമായി അൽ ഹജ്‌രി ചർച് നടത്തി.


WAM/അമൃത രാധാകൃഷ്ണൻ

അമൃത രാധാകൃഷ്ണൻ