വ്യാഴാഴ്ച 01 ജൂൺ 2023 - 10:25:30 am

കാബ്സാറ്റും, ഇന്റഗ്രേറ്റ് മിഡിൽ ഈസ്റ്റ് 2023 ഹാഷർ ബിൻ മക്തൂം ഉദ്ഘാടനം ചെയ്തു

  • حشر آل مكتوم يفتتح معرضي "كابسات 2023" و"إنتيغريت ميدل إيست "
  • حشر آل مكتوم يفتتح معرضي "كابسات 2023" و"إنتيغريت ميدل إيست "
  • حشر آل مكتوم يفتتح معرضي "كابسات 2023" و"إنتيغريت ميدل إيست "

ദുബായ്, മെയ് 17 2023 (WAM) -- ദുബായ് മീഡിയ ഇൻകോർപ്പറേറ്റഡ് ചെയർമാൻ ശൈഖ് ഹാഷർ ബിൻ മക്തൂം ബിൻ ജുമാ അൽ മക്തൂം, കാബ്സാറ്റ് 2023 ന്റെ 29-ാമത് പതിപ്പും ഇന്റഗ്രേറ്റ് മിഡിൽ ഈസ്റ്റ് 2023 ന്റെ ലോഞ്ച് എഡിഷനും ദുബായ് വേൾഡ് ട്രാഡ് സെന്ററിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഈ രണ്ടു പരിപാടികളും മാധ്യമ മേഖലയിലെ നിർമ്മാണം, പോസ്റ്റ്-പ്രൊഡക്ഷൻ, പ്രക്ഷേപണം, സാറ്റലൈറ്റ് മാനേജ്‌മെന്റ്, വിതരണം, സാറ്റ്‌കോം, സ്‌പേസ് ടെക്, മെന പ്രോ എവി ഇൻഡസ്‌ട്രീകൾ എന്നിവയ്‌ക്കായുള്ള മുൻനിര സമ്മേളനങ്ങളാണ്. ലോകമെമ്പാടുമുള്ള പ്രമുഖ വ്യവസായ ചിന്തകരായ നേതാക്കൾ അവതരിപ്പിക്കുന്ന സ്പീക്കർ ലൈനപ്പ് ഉപയോഗിച്ച് പങ്കെടുക്കുന്നവർ ഈ മേഖലകളിലെ ഏറ്റവും പുതിയ ട്രെൻഡുകളും സാങ്കേതികവിദ്യകളും പര്യവേക്ഷണം ചെയ്യും.

സാറ്റ് എക്‌സ്‌പോ ഉച്ചകോടി മേഖലയിലെ പ്രാദേശിക, അന്തർദേശീയ വിദഗ്ധരെയും ഉപഗ്രഹ, ബഹിരാകാശ സാങ്കേതിക വ്യവസായത്തിലെ പ്രമുഖരെയും ഒന്നിച്ചു കൊണ്ടുവരും. ഇന്റഗ്രേറ്റ് മിഡിൽ ഈസ്റ്റിൽ റിമോട്ട് ഇവന്റ് ഡെലിവറി, ഡിജിറ്റൽ ലേണിംഗ്, ഹൈബ്രിഡ് കാമ്പസുകൾ, ഇമ്മേഴ്‌സീവ് ഓഡിയോ, എസ്‌പോർട്‌സ്, സ്‌പോർട്‌സിന് വേണ്ടിയുള്ള എവി ഓവർ ഐപി, സ്‌മാർട്ട് ബിൽഡിംഗുകൾക്കായി ഐഒടി പ്രാപ്‌തമാക്കിയ എവി എന്നിവ ഉൾപ്പെടെ നിരവധി നൂതന സാങ്കേതിക വിദ്യകളും, പ്രധാന വിഷയങ്ങളും അവതരിപ്പിക്കും.
പിക്‌സോജാം അവതരിപ്പിക്കുന്ന ഒരു വെർച്വൽ പ്രൊഡക്ഷൻ സ്റ്റുഡിയോയും കാബ്സാറ്റ് ടിവിയും കാബ്സാറ്റ് ഹോസ്റ്റുചെയ്യും.

കാബ്സാറ്റും ഇന്റഗ്രേറ്റ് മിഡിൽ ഈസ്റ്റും 2023 സമ്മേളനങ്ങൾ മെയ് 16 മുതൽ 18 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. ഇത് മീഡിയ, വിനോദം, സാറ്റലൈറ്റ് വ്യവസായങ്ങൾ എന്നിവയ്ക്ക് ഒരു ബിസിനസ് പ്ലാറ്റ്ഫോം നൽകുന്നു. കൂടാതെ നൂതനമായ പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉൽപ്പാദന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ പ്രമുഖരെ ഒരുമിച്ച് കൊണ്ടുവരുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

WAM/അമൃത രാധാകൃഷ്ണൻ

Amrutha