Wed 24-05-2023 09:38 AM
അബുദാബി, 2023 മെയ് 24, (WAM) --രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി അബുദാബിയിലെ ഖസർ അൽ ബഹറിൽ കൂടിക്കാഴ്ച നടത്തി.
ശൈഖ് മുഹമ്മദ് ബിൻ റാഷിദിനൊപ്പം ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും; ദുബായിലെ പ്രഥമ ഉപഭരണാധികാരി, ഉപപ്രധാനമന്ത്രി, ധനകാര്യ മന്ത്രി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അനുഗമിച്ചു.
ഭാവിയിലേക്കുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായ നിലവിലുള്ളതും ഭാവിയിലുള്ളതുമായ സംരംഭങ്ങളും പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ യുഎഇയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന പരിപാടികളും ഉൾപ്പെടെ, യുഎഇ പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളും അവർ ചർച്ച ചെയ്തു.
ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ; ശൈഖ് ഇസ്സ ബിൻ സായിദ് അൽ നഹ്യാൻ; സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ശൈഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ; ശൈഖ് സായിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ; കൂടാതെ നിരവധി ശൈഖുമാരും, ഉദ്യോഗസ്ഥരും അതിഥികളും പൗരന്മാരും ചടങ്ങിൽ പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ