വ്യാഴാഴ്ച 01 ജൂൺ 2023 - 9:08:53 am

ഇസ്‌ലാമിക്-ക്രിസ്ത്യൻ സംവാദത്തിനുള്ള സ്ഥിരം സമിതിയുടെ ആദ്യ യോഗം ബഹ്‌റൈനിൽ ചേർന്നു

  • اللجنة المشتركة للحوار بين "حكماء المسلمين" ودائرة الحوار بين الأديان بالفاتيكان تعقد اجتماعها الأول
  • اللجنة المشتركة للحوار بين "حكماء المسلمين" ودائرة الحوار بين الأديان بالفاتيكان تعقد اجتماعها الأول

മനാമ, 25 മെയ്, 2023 (WAM) -- വത്തിക്കാനിലെ മതാന്തര സംവാദങ്ങൾക്കായുള്ള ഡികാസ്റ്ററിയും മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സും തമ്മിലുള്ള ഇസ്‌ലാമിക്-ക്രിസ്ത്യൻ സംവാദത്തിനുള്ള സ്ഥിരം സമിതി ബഹ്‌റൈനിൽ സംയുക്ത ശ്രമങ്ങളെ ഏകീകരിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി ആദ്യ യോഗം ചേർന്നു. സമകാലിക ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും ഇസ്ലാമിക-ക്രിസ്ത്യൻ സംഭാഷണവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിലും മതനേതാക്കളുടെ പങ്ക് യോഗം എടുത്തുപറഞ്ഞു.

അബുദാബിയിലെ അബ്രഹാമിക് ഫാമിലി ഹൗസ്, ഓരോ മതത്തിന്റെയും അദ്വിതീയത കാത്തുസൂക്ഷിക്കുകയും "നിങ്ങൾക്ക്, നിങ്ങളുടെ മതം; എനിക്ക്, എന്റേത്" എന്ന ഖുർആനിക തത്വത്തെ അടിസ്ഥാനമാക്കിയുള്ള മാനുഷിക മൂല്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പരിഷ്കൃത മാതൃകയാണെന്ന് യോഗം സ്ഥിരീകരിച്ചു. വരാനിരിക്കുന്ന കോപ്28 കോൺഫറൻസിൽ കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിൽ മതനേതാക്കളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം വർധിപ്പിക്കുന്നതിൽ മതപരവും സാംസ്കാരികവുമായ സംഭാഷണത്തിന്റെ പങ്കും സമിതി ചർച്ച ചെയ്തു. ഇസ്‌ലാമിക-ക്രിസ്ത്യൻ സംവാദങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾക്കിടയിൽ സംവാദം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ സംരംഭങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഭാവി പദ്ധതി തയ്യാറാക്കേണ്ടതിന്റെ ആവശ്യകത സമിതി പുറപ്പെടുവിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

മതാന്തര സംവാദങ്ങൾക്കായുള്ള വത്തിക്കാനിലെ ഡികാസ്റ്ററി പ്രസിഡൻറ് കർദിനാൾ മിഗ്വേൽ ആയുസോ, മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് സെക്രട്ടറി ജനറൽ ജഡ്ജ് മുഹമ്മദ് അബ്ദുൽസലാം, അൽ അസ്ഹർ മുൻ ഡെപ്യൂട്ടി പ്രൊഫസർ ഡോ. അബ്ബാസ് ഷൗമാൻ, മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അംഗം സയ്യിദ് അലി അൽ-അമീൻ, മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അംഗവും മലേഷ്യൻ സെനറ്റ് അംഗവും മലേഷ്യയുടെ മുൻ ഇസ്ലാമിക കാര്യ മന്ത്രിയുമായ ദത്തൂക് സെനറ്റർ ഡോ. സുൽക്കിഫ്‌ലി മുഹമ്മദ് അൽ-ബക്രി, ബഹ്‌റൈനിലെ സുപ്രീം കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് അംഗം ശൈഖ് അബ്ദുൽറഹ്മാൻ ബിൻ മുഹമ്മദ് അൽ ഖലീഫയെ പ്രതിനിധീകരിച്ച് ബഹ്‌റൈനിലെ സുപ്രീം കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ചെയർമാനും മുസ്‌ലിം കൗൺസിൽ അംഗവുമായ ഡോ.ശൈഖ് അബ്ദുൽറഹ്മാൻ ദേരാർ അൽ ഷെയർ, മറ്റു നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

അബുദാബി ആസ്ഥാനമായുള്ള മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സും വത്തിക്കാനിലെ മതാന്തര സംവാദത്തിനുള്ള ഡികാസ്റ്ററിയും തമ്മിലുള്ള സംയുക്ത ധാരണാപത്രത്തിന് കീഴിലാണ് ഇസ്‌ലാമിക്-ക്രിസ്ത്യൻ സംഭാഷണങ്ങൾക്കായുള്ള സ്ഥിരം സമിതി രൂപീകരിച്ചത്.


WAM/അമൃത രാധാകൃഷ്ണൻ

Amrutha