ജോർദാൻ രാജാവിന് സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ

ജോർദാൻ രാജാവിന് സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ

അബുദാബി, 25 മെയ്, 2023 (WAM) -- സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവിന് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസ സന്ദേശം അയച്ചു.

ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്‌ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും സമാനമായ സന്ദേശങ്ങൾ അബ്ദുള്ള രാജാവിനും, ജോർദാൻ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ബിഷർ അൽ ഖസാവിനും അയച്ചു.

WAM/അമൃത രാധാകൃഷ്ണൻ