ചൊവ്വാഴ്ച 06 ജൂൺ 2023 - 4:42:01 am

ഊർജ മേഖലയിൽ സഹകരണം ചർച്ച ചെയ്ത് സിംഗപ്പൂർ ബിസിനസ് കൗൺസിൽ പ്രസിഡണ്ടും ദേവ സിഇഒയും


ദുബായ്, 25 മെയ്, 2023 (WAM) – യുഎഇ സിംഗപ്പൂർ ബിസിനസ് കൗൺസിലിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘത്തെയും പ്രമുഖ സിംഗപ്പൂർ ഊർജ കമ്പനികളുടെ പ്രതിനിധികളെയും ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ ടയർ സ്വാഗതം ചെയ്തു. യു.എ.ഇ സിംഗപ്പൂർ ബിസിനസ് കൗൺസിൽ പ്രസിഡന്റ് ഡോ.ബ്രയാൻ ഷെഗാറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് സന്ദർശനം നടത്തിയത്.

പുനരുപയോഗിക്കാവുന്നതും ശുദ്ധവുമായ ഊർജത്തിലും സുസ്ഥിരതയിലും മികച്ച അന്താരാഷ്‌ട്ര അനുഭവങ്ങളും കീഴ്‌വഴക്കങ്ങളും കൈമാറുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്തു.

സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംയുക്ത നിക്ഷേപം പര്യവേക്ഷണം ചെയ്യുന്നതിനും പുറമെ, ഊർജം, ജലം, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിലെ അവസരങ്ങൾ പരിവേക്ഷണം ചെയ്യാനും, ഈ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ അൽ ടയറും ഡോ. ഷെഗാറും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

വൈദ്യുതിയും വെള്ളവും ഉൽപ്പാദിപ്പിക്കുന്നതിലും പ്രക്ഷേപണം ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും ഭാവി മാതൃക സൃഷ്ടിച്ചുകൊണ്ട് ഊർജ്ജത്തിന്റെ ഭാവി മുൻകൂട്ടി കാണുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള ദേവയുടെ പ്രധാന പദ്ധതികളും സംരംഭങ്ങളും പരിപാടികളും അൽ ടയർ എടുത്തുപറഞ്ഞു. ധിഷണാശാലിയായ നേതൃത്വത്തിന്റെ ഭാവി ദർശനം കൈവരിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമം ദേവ തുടരുന്നു. ദുബായുടെ വർദ്ധിച്ചുവരുന്ന വൈദ്യുതി, ജല ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള തന്ത്രപ്രധാനമായ പദ്ധതികൾ ദേവയിലുണ്ടെന്ന് അൽ ടയർ വിശദീകരിച്ചു.

ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജി 2050ന് അനുസൃതമായി ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തെ ആശ്രയിക്കുന്നത് വർധിപ്പിച്ചുകൊണ്ട് സുസ്ഥിരതയ്ക്കും ഹരിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിനും ദുബായ് വലിയ പ്രാധാന്യം നൽകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് നേടുന്നതിന്, ദേവ നിരവധി ഹരിത പരിപാടികളും സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്, പ്രത്യേകിച്ചും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക്, ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് സോളാർ പാർക്ക്, ഐപിപി മോഡലിലേക്കുള്ള ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ ഇതെല്ലാം മുൻ നിർത്തി 2030ഓടെ ഉൽപ്പാദനശേഷി 5,000 മെഗാവാട്ടിലെത്തും.

യുഎഇയിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ദേവയുടെ ശ്രമങ്ങളെ ഡോ. ഷെഗർ പ്രശംസിക്കുകയും എമിറാത്തി സിംഗപ്പൂർ കമ്പനികളും തമ്മിലുള്ള ബിസിനസ്സ് ബന്ധം മെച്ചപ്പെടുത്താനുള്ള യുഎഇ-സിംഗപ്പൂർ ബിസിനസ് കൗൺസിലിന്റെ തീവ്രത എടുത്തുപറയുകയും ചെയ്തു.

യോഗത്തിൽ ബിസിനസ് ഡെവലപ്‌മെന്റ് ആൻഡ് എക്‌സലൻസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വലീദ് ബിൻ സൽമാൻ ബിസിനസ് സപ്പോർട്ട് ആൻഡ് ഹ്യൂമൻ റിസോഴ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.യൂസഫ് അൽ അക്രാഫ്, ദേവ ഇന്നൊവേഷൻ ആൻഡ് ദി ഫ്യൂച്ചറിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മർവാൻ ബിൻ ഹൈദറും എന്നിവർ പങ്കെടുത്തു.


WAM/ അമൃത രാധാകൃഷ്ണൻ

Amrutha