Thu 25-05-2023 15:24 PM
അബുദാബി, 25 മേയ്, 2023 (WAM) - ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ മന്ത്രിതല വികസന കൗൺസിൽ അബുദാബിയിലെ കാസർ അൽ വതാനിൽ യോഗം ചേർന്നു.സർക്കാർ ആവാസവ്യവസ്ഥയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിരവധി നിയമനിർമ്മാണങ്ങളും നയങ്ങളും സംരംഭങ്ങളും യോഗം അഭിസംബോധന ചെയ്തു.
ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി ദേശീയ പരിപാടികൾ അവലോകനം ചെയ്യുന്നതിനൊപ്പം യുഎഇയുടെ കായിക മേഖലയുമായി ബന്ധപ്പെട്ട നിരവധി തന്ത്രങ്ങളും സംരംഭങ്ങളും ചർച്ച ചെയ്യുന്നതും പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതും ഊർജ മേഖലയെ നിയന്ത്രിക്കുന്നതും യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുന്നു.
ആരോഗ്യ-സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം നിയമം, നിയമോപദേശം, വൈദഗ്ധ്യം, വിവർത്തനം, നോട്ടറി പബ്ലിക് എന്നീ തൊഴിലുകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി നിയമനിർമ്മാണങ്ങൾ പുറപ്പെടുവിക്കുന്നതിനെക്കുറിച്ചും കൗൺസിൽ ചർച്ച ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ