ശനിയാഴ്ച 10 ജൂൺ 2023 - 7:37:18 pm

സുഡാനികൾക്കുള്ള ദുരിതാശ്വാസ സഹായം യുഎഇ തുടരുന്നു


അബുദാബി, 26 മെയ് 2023 (WAM) --യുഎഇ മാനുഷിക ശ്രമങ്ങളുടെ ഭാഗമായി സുഡാനിലെ ജനങ്ങൾക്ക് ദുരിതാശ്വാസ സഹായം നൽകുന്നത് തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ, യുഎഇ 52 ടൺ ഭക്ഷ്യ വസ്തുക്കളുമായി മൂന്ന് വിമാനങ്ങൾ അയച്ചു, രണ്ടെണ്ണം ചാഡിലും ഒന്ന് പോർട്ട് സുഡാനിലുമിറങ്ങി, . കഴിഞ്ഞ വെള്ളിയാഴ്ച 1,000 ടൺ ഭക്ഷണവും മറ്റ് സാധനങ്ങളുമായി യുഎഇ എയ്ഡ് ഷിപ്പും കിഴക്കൻ സുവാക്കിൻ തുറമുഖത്ത് എത്തിയിരുന്നു.
മാനുഷിക ശ്രമങ്ങളുടെയും സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും ആവശ്യമുള്ള സമയത്ത് അടിയന്തര സുഡാന് സഹായം നൽകിയ ആദ്യ രാജ്യങ്ങളിലൊന്നാണ് യു.എ.ഇ.

സുഡാനിലെ യുഎഇ അംബാസഡർ അൽ ജെനെബി ഇരു രാജ്യങ്ങളുടെയും ബന്ധത്തെ പ്രശംസിച്ചു, മാനുഷിക ശ്രമങ്ങളുടെയും സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും സംഘർഷ ബാധിത സുഡാന് അടിയന്തര സഹായം നൽകിയ ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ. തന്റെ രാജ്യത്തെ പിന്തുണയ്ക്കാനുള്ള യുഎഇയുടെ ശ്രമങ്ങളെ സുഡാനിലെ സാമൂഹിക വികസന മന്ത്രി അഹമ്മദ് ആദം ബഖിത് അഭിനന്ദിക്കുകയും, യുഎഇ സർക്കാരിനോടും ജനങ്ങളോടും നന്ദി അറിയിക്കുകയും ചെയ്തു.

സുഡാനിലെ സംഘർഷം മൂലം ദുരിതമനുഭവിക്കുന്നവരേയും, കുടിയൊഴിപ്പിക്കപ്പെട്ടവരേയും ചാഡിലെ സുഡാനീസ് അഭയാർത്ഥികളേയും പിന്തുണയ്ക്കുന്നതിനായി യുഎഇ 50 മില്യൺ യുഎസ് ഡോളർ അനുവദിച്ചിരുന്നു. വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറൽ ഡിക്രി-നിയമത്തിൽ നിന്ന് യുഎഇയിലെ സുഡാൻ പൗരന്മാരെ 2023 ഏപ്രിൽ 15 വരെ യുഎഇ അധികാരികൾ പിഴയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

 

WAM/അമൃത രാധാകൃഷ്ണൻ

Amrutha