ശനിയാഴ്ച 10 ജൂൺ 2023 - 6:36:29 pm

സർക്കാർ സഹകരണം വർദ്ധിപ്പിക്കാനൊരുങ്ങി യുഎഇയും അൽബേനിയയും

  • تفعيل التعاون الثنائي في العمل الحكومي بين الإمارات وألبانيا
  • تفعيل التعاون الثنائي في العمل الحكومي بين الإمارات وألبانيا

ദുബായ്, 2023 മെയ് 25, (WAM)–യുഎഇ ഗവൺമെൻ്റ് എക്‌സ്‌പീരിയൻസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി ടിറാനയിൽ യുഎഇ സർക്കാർ പ്രതിനിധി സംഘം നടത്തിയ ഔദ്യോഗിക സന്ദർശനത്തിനിടെ സർക്കാർ വികസനത്തിൽ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികൾ യുഎഇയും അൽബേനിയയും ചർച്ച ചെയ്തു.

യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം,അൽബേനിയൻ പ്രധാനമന്ത്രി ഈദി രാമ എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ലോക ഗവൺമെൻ്റ് ഉച്ചകോടി 2023ൽ ഒപ്പുവെച്ച സർക്കാർ വികസനത്തിനുള്ള സഹകരണ കരാർ സജീവമാക്കാനുള്ള ഇരുപക്ഷത്തിൻ്റെയും ശ്രമങ്ങളുടെ ഭാഗമാണിത്.

മത്സരക്ഷമതയ്ക്കും അനുഭവ വിനിമയത്തിനും വേണ്ടിയുള്ള ക്യാബിനറ്റ് അഫയേഴ്‌സ് ഡെപ്യൂട്ടി മന്ത്രി അബ്ദുള്ള നാസർ ലൂത്ത, ഹെല്ലനിക് റിപ്പബ്ലിക്കിലെ യുഎഇ അംബാസഡറും, അൽബേനിയയിലെ യുഎഇയുടെ നോൺ റെസിഡൻ്റ് അംബാസഡറുമായ സുലൈമാൻ അൽ മസ്‌റൂയി, ഗവൺമെൻ്റ് എക്സ്പീരിയൻസ് എക്സ്ചേഞ്ച് പ്രോഗ്രാം ടീം ലീഡർ മനൽ ബിൻ സേലം എന്നിവർ അടങ്ങിയതായിരുന്നു യുഎഇ ഗവൺമെൻ്റ് പ്രതിനിധി സംഘം.

പ്രതിനിധി സംഘം അൽബേനിയൻ സ്റ്റാൻഡേർഡ് ആൻഡ് സർവീസസ് സഹമന്ത്രി മിൽവ ഇക്കോണോമി, അൽബേനിയ മന്ത്രിമാരുടെ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എലീറ കൊക്കോണ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഗവൺമെൻ്റ് പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിലെ യുഎഇയുടെഅനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ മുൻഗണനാ മേഖലകൾ തിരിച്ചറിയുന്നതോടൊപ്പം സർക്കാർ വികസനത്തിൽ ഉഭയകക്ഷി സഹകരണം സജീവമാക്കുന്നതിനുള്ള വഴികളും യോഗം പരിശോധിച്ചു.

ഡിജിറ്റൽ സംവിധാനങ്ങളുടെ വികസനത്തിനും മാനേജ്‌മെൻ്റിനും അൽബേനിയയുടെ ഡിജിറ്റൽ സൊസൈറ്റിയുടെ പുരോഗതിക്കും വേണ്ടിയുള്ള സംയുക്ത പ്രവർത്തനവും ഏകോപനവും പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ നാഷണൽ ഏജൻസി ഫോർ ഇൻഫർമേഷൻ സൊസൈറ്റിയുടെ ഡയറക്ടർ മിർലിന്ദ കർകനാജുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. അൽബേനിയൻ ഗവൺമെൻ്റിൻ്റെ മുൻഗണനാ മേഖലകളിൽ സർക്കാർ കഴിവുകൾ വികസിപ്പിക്കുന്നതിനും ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനുമുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ രീതികൾ പര്യവേക്ഷണം ചെയ്യുന്നതിനായി അൽബേനിയൻ സ്കൂൾ ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനുമായി സംഘം മറ്റൊരു കൂടിക്കാഴ്ച നടത്തി.

ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും അൽബേനിയയിലെ സ്വകാര്യമേഖലയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങൾ വിലയിരുത്തനുമായി അൽബേനിയൻ ഇൻവെസ്റ്റ്‌മെൻ്റ് ഡെവലപ്‌മെൻ്റ് ഏജൻസി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സോക്കോൾ നാനോയുമായുള്ള കൂടിക്കാഴ്ചയും സന്ദർശനത്തിൽ ഉൾപ്പെടുന്നു.

നവീകരണം, സേവനങ്ങൾ, പരിശീലനം തുടങ്ങിയ മേഖലകളിലുടനീളമുള്ള സുരക്ഷയിൽ സഹകരണം, ഗവൺമെൻ്റ് അനുഭവം, അറിവ് കൈമാറ്റം എന്നീ വിഷയങ്ങളിൽ യുഎഇ പ്രതിനിധി സംഘം അൽബേനിയയുടെ ആഭ്യന്തര ഡെപ്യൂട്ടി മന്ത്രി ബെസ്‌ഫോർട്ട് ലമല്ലാരിയുമായി ചർച്ച നടത്തി.

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നേതൃത്വത്തിൽ യുഎഇ ഗവൺമെൻ്റ് വിജ്ഞാന വിനിമയ മേഖലകൾ വിപുലീകരിക്കാനും ലോകമെമ്പാടുമുള്ള സർക്കാരുകളുമായി വിപുലമായ അനുഭവങ്ങൾ പങ്കിടാനും ആഗ്രഹിക്കുന്നുവെന്ന് അബ്ദുല്ല നാസർ ലൂത്ത സ്ഥിരീകരിച്ചു.


ഗവൺമെൻ്റ് എക്സ്പീരിയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി 2023ലെ വേൾഡ് ഗവൺമെൻ്റ് ഉച്ചകോടിയിൽ ഒപ്പുവെച്ച സർക്കാർ വികസനത്തിൽ ഉഭയകക്ഷി സഹകരണ കരാർ സജീവമാക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമാണ് അൽബേനിയൻ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികളുടെയും സമൂഹങ്ങളുടെയും പ്രയോജനത്തിനായി സർക്കാർ പ്രവത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത, പ്രകടനം, സന്നദ്ധത എന്നിവ വർദ്ധിപ്പിക്കുന്നതിനുമുള്ള സൃഷ്ടിപരവും ലക്ഷ്യബോധമുള്ളതുമായ പങ്കാളിത്തത്തിൻ്റെ വിജയകരമായ ഉദാഹരണമായി ഈ സംയോജിത ശ്രമത്തെ മാറ്റാനുള്ള സർക്കാരുകളുടെ ശ്രമങ്ങളെ അദ്ദേഹം ഊന്നിപ്പറഞ്ഞു.

അൽബിയൻ സഹമന്ത്രി മിൽവ ഇക്കോണോമി, യുഎഇ ഗവൺമെൻ്റുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള അൽബേനിയയുടെ താൽപ്പര്യം സ്ഥിരീകരിച്ചു, പ്രത്യേകിച്ച് വികസന മേഖലകളിലും സർക്കാർ ജോലിയുടെ വിവിധ മേഖലകളിലെ വിജ്ഞാന വിനിമയ മേഖലകളിലും. യുഎഇ സർക്കാരിന്റെ സന്ദർശനത്തെയും വർക്കിംഗ് ടീമുകളുടെ ശ്രമങ്ങളെയും അവർ അഭിനന്ദിച്ചു, ഇത് യുഎഇയുടെ അനുഭവങ്ങളിൽ നിന്ന് കൂടുതൽ സഹകരണത്തിനും പ്രയോജനത്തിനും വഴിയൊരുക്കുമെന്നും അഭിപ്രായപ്പെട്ടു.

കാബിനറ്റ് കാര്യ മന്ത്രിയും ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ ചെയർമാനുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവിയും അൽബിയൻ സ്റ്റാൻഡേർഡ് ആൻഡ് സർവീസസ് സഹമന്ത്രി മിൽവ ഇക്കോണോമിയും ചേർന്നാണ് യുഎഇ സർക്കാരും അൽബേനിയയും തമ്മിലുള്ള പങ്കാളിത്ത കരാർ ഒപ്പിട്ടത്. സർക്കാർ വികസനത്തിലെ അറിവ്, വൈദഗ്ധ്യം, മികച്ച സമ്പ്രദായങ്ങൾ എന്നിവ കൈമാറുന്നതിലും മികവ്, നവീകരണം, പ്രകടനം, ഗവൺമെൻ്റ് ആക്സിലറേറ്ററുകൾ, സേവന വികസനം എന്നീ മേഖലകളിലെ വിജയകരമായ അനുഭവങ്ങൾ പങ്കിടുന്നതിലും ഭാവിയിലെ വെല്ലുവിളികളെ നേരിടാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിലും ശാക്തീകരണത്തിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

WAM/അമൃത രാധാകൃഷ്ണൻ

അമൃത രാധാകൃഷ്ണൻ