ശനിയാഴ്ച 10 ജൂൺ 2023 - 7:34:43 pm

മെഡിക്ലിനിക് അബുദാബി വാർഷിക കാൻസർ കോൺഫറൻസ് ശനിയാഴ്ച നടക്കും


അബുദാബി, 26 മെയ് 2023 (WAM) --യുഎഇയുടെ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലും അബുദാബി ആരോഗ്യ വകുപ്പിന്റെ പിന്തുണയോടെയും മെഡിക്ലിനിക് അബുദാബി വാർഷിക കാൻസർ കോൺഫറൻസ് ശനിയാഴ്ച നടക്കും.

രണ്ടാം പതിപ്പിൽ, ക്യാൻസർ രോഗനിർണയം, ചികിത്സ, മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അവതരിപ്പിക്കുന്നതിനും അറിവ് കൈമാറുന്നതിനും ഓങ്കോളജി മേഖലയിലെ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരാൻ കോൺഫറൻസ് ലക്ഷ്യമിടുന്നു.

മെഡിക്കൽ ഓങ്കോളജി, ജനറൽ, ബ്രെസ്റ്റ് സർജറി, റീപ്രൊഡക്ടീവ് മെഡിസിൻ ആൻഡ് വന്ധ്യത, റേഡിയോളജി, ന്യൂക്ലിയർ മെഡിസിൻ, യൂറോളജി, സൈക്കോളജി, ക്ലിനിക്കൽ ഡയറ്ററ്റിക്സ് എന്നിവയിൽ വിദഗ്ധരായ 18 പ്രഭാഷകർ കോൺഫറൻസിൽ പങ്കെടുക്കും.

കോൺഫറൻസിന് ശേഷം, സ്തനാർബുദത്തിന്റെ സ്‌ക്രീനിംഗിലും മാനേജ്‌മെന്റിലുമുള്ള സമീപകാല മുന്നേറ്റങ്ങൾ, ഗൈനക്കോളജിക്കൽ എമർജൻസി, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ക്യാൻസർ എന്നിവയ്ക്കുള്ള മൾട്ടി ഡിസിപ്ലിനറി സമീപനങ്ങൾ, യൂറോഗൈനക്കോളജിക്കൽ ക്യാൻസറുകൾ, ഓങ്കോളജിയിൽ മൾട്ടി ഡിസിപ്ലിനറി സപ്പോർട്ടീവ് കെയർ നൽകേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ പങ്കെടുക്കുന്നവർക്ക് ലഭിക്കും.

അബുദാബിയിലെ ആരോഗ്യ വകുപ്പിന്റെ 6.5മണിക്കൂർ തുടർച്ചയായ മെഡിക്കൽ വിദ്യാഭ്യാസം കോൺഫറൻസ് വാഗ്ദാനം ചെയ്യുന്നു.

WAM/അമൃത രാധാകൃഷ്ണൻ

Amrutha