Thu 07-09-2023 09:21 AM
ന്യൂ ഡൽഹി, 2023 സെപ്റ്റംബർ 07, (WAM) --ഇന്ത്യയുടെ വിപുലമായ ടൂറിസം കഴിവുകളും സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കുന്നതിനായി ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയെ പ്രയോജനപ്പെടുത്തനൊരുങ്ങുകയാണ് രാജ്യം. വിനോദസഞ്ചാരത്തിനായുള്ള ആഗോള വിപണിയുടെ ഏകദേശം 70% പ്രതിനിധീകരിക്കുന്ന, ലോകമെമ്പാടുമുള്ള 20 പ്രമുഖ സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ ഉച്ചകോടിയിൽ പങ്കാളികളാകും.
Investindia.gov.in പ്രകാരം 2023-ൽ ജിഡിപിയിലേക്ക് 143 ബില്യൺ യുഎസ് ഡോളർ സംഭാവന ചെയ്യുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ് ടൂറിസം മേഖല. ഇത് ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു, 2023-ൽ ടൂറിസത്തിൽ നിന്നുള്ള തൊഴിൽ സാധ്യതകൾ 88 ദശലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് സൗകര്യമൊരുക്കാൻ ഇന്ത്യൻ സർക്കാർ മുൻകൈയെടുത്ത് രാജ്യത്തെ ഏറ്റവും വലിയ മെട്രോ ശൃംഖലയായ ഡൽഹി മെട്രോയിൽ, സെപ്റ്റംബർ 4 മുതൽ 13 വരെയുള്ള കാലയളവിൽ 'ടൂറിസ്റ്റ് സ്മാർട്ട് കാർഡുകൾ' വിതരണം ചെയ്യുന്നതിനായി സ്റ്റേഷനുകളിൽ പ്രത്യേക ജി20 കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. നഗരം സന്ദർശിക്കുന്ന പ്രതിനിധികൾക്കും വിനോദസഞ്ചാരികൾക്കും ഇത് സൗകര്യപ്രദമായ പ്രവേശനം നൽകും.
ജി 20 ഉച്ചകോടിക്കിടെ, നേതാക്കൾക്കും പ്രതിനിധികൾക്കും ഉച്ചകോടി വേദിയിൽ 'ക്രാഫ്റ്റ് ബസാർ' വഴി ഇന്ത്യയുടെ വൈവിധ്യമാർന്ന കലയും കരകൗശലവും അനുഭവിക്കാൻ അവസരം ലഭിക്കും. 30-ലധികം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇന്ത്യയുടെ സമ്പന്നമായ കരകൗശല പൈതൃകം മാധ്യമ പ്രതിനിധികളും ജി20 പ്രതിനിധികളും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രേക്ഷകർക്ക് സജീവമായി പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.
ന്യൂ ഡൽഹി മുനിസിപ്പൽ കൗൺസിലും ഡൽഹി മുനിസിപ്പാലിറ്റിയും നഗര ഭൂപ്രകൃതിയുടെ സൗന്ദര്യാത്മക ആകർഷണം വർദ്ധിപ്പിക്കുന്നതിന് ഒന്നിലധികം സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്, ഇതിൽ ധാരാളം അർബോറിയൽ ഘടകങ്ങളും വൈവിധ്യമാർന്ന പ്രതിമകളും ഉൾപ്പെടുന്നു. ജി20 ഉച്ചകോടിക്കും നഗരത്തിനുള്ളിലെ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും സമർപ്പിച്ചിരിക്കുന്ന പ്രകാശമാനമായ ശിൽപങ്ങൾ, മുദ്രാവാക്യങ്ങൾ, വിജ്ഞാനപ്രദമായ വിഗ്നറ്റുകൾ എന്നിവയും ഉച്ചകോടിയിൽ പങ്കെടുക്കുന്നവരെ ടൂറിസം മേഖലയിലേക്ക് ആകർഷിക്കാൻ ഇന്ത്യൻ വിമാനത്താവളങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
WAM/ അമൃത രാധാകൃഷ്ണൻ