ഞായറാഴ്ച 01 ഒക്ടോബർ 2023 - 7:07:48 am

ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ യുഎഇ രാഷ്‌ട്രപതി പങ്കെടുത്തു

  • رئيس الدولة يشارك في أعمال قمة مجموعة الـ 20 التي بدأت اليوم في الهند
  • رئيس الدولة يشارك في أعمال قمة مجموعة الـ 20 التي بدأت اليوم في الهند
  • رئيس الدولة يشارك في أعمال قمة مجموعة الـ 20 التي بدأت اليوم في الهند
  • رئيس الدولة يشارك في أعمال قمة مجموعة الـ 20 التي بدأت اليوم في الهند
വീഡിയോ ചിത്രം

ന്യൂഡെൽഹി, 2023 സെപ്റ്റംബർ 09, (WAM) – യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെ ന്യൂഡൽഹിയിൽ നടന്ന ജി20 രാഷ്ട്രത്തലവന്മാരുടെയും സർക്കാർ തലവന്മാരുടെയും 18-ാമത് ഉച്ചകോടിയിൽ പങ്കെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നടന്ന ജി20 ഉച്ചകോടിയിൽ ജി20 ലോക നേതാക്കളെയും യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരെയും അന്താരാഷ്ട്ര സംഘടനകളുടെയും യുഎൻ ബോഡികളുടെയും പ്രതിനിധികൾ, രാജ്യ പ്രതിനിധികൾ എന്നിവർ പ്രധാന ആഗോള പ്രശ്നങ്ങളും സംയുക്ത പ്രവർത്തനത്തിനുള്ള അവസരങ്ങളും ചർച്ച ചെയ്തു.

"വൺ എർത്ത്" എന്ന് പേരിട്ടിരിക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടന സെഷൻ, ഗ്രഹത്തെയും അതിന്റെ പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തത്തെ അഭിസംബോധന ചെയ്യുകയും കാലാവസ്ഥാ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ ലോകം സഹകരിക്കണമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഉച്ചകോടി വേദിയിൽ എത്തിയ രാഷ്ട്രപതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുകയും ഇരുവരും ചേർന്ന് ഫോട്ടോകൾ എടുക്കുകയും ചെയ്തു.

ഇന്ത്യൻ ജി 20 പ്രസിഡൻസിയുടെ വിജയകരമായി നടത്തിപ്പിനെ അഭിനന്ദിച്ചുകൊണ്ട് റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ സംഘാടക മികവിനും ഉച്ചകോടിയുടെ ആതിഥേയത്വത്തിനും ഹിസ് ഹൈനസ് തന്റെ അഭിനന്ദനം അറിയിച്ചു.

മാത്രമല്ല, അടുത്ത വർഷം നടക്കുന്ന ജി20 പ്രസിഡൻസിയിൽ ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീൽ വിജയിക്കുമെന്ന് ആശംസിച്ചുകൊണ്ട് ഉച്ചകോടി ക്രിയാത്മകമായ ഫലങ്ങൾ ഉളവാക്കുമെന്ന തന്റെ പ്രതീക്ഷയ്ക്ക് ഹിസ് ഹൈനസ് അടിവരയിട്ടു.

ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ; റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, രാജ്യാന്തര സഹകരണ സഹമന്ത്രി; അഹമ്മദ് അലി അൽ സയേഗ്, സഹമന്ത്രി എന്നിവരും പങ്കെടുത്തു.

അന്താരാഷ്ട്ര സഹകരണവും സംയുക്ത പ്രവർത്തനവും ശക്തിപ്പെടുത്തുന്നതിനും എല്ലാവരുടെയും സുസ്ഥിര വികസനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിൽ പുരോഗതി കൈവരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ പ്രതിഫലനമായി ഇത് നാലാം വർഷമാണ് യുഎഇ ജി20 പ്രക്രിയയിൽ പങ്കെടുക്കുന്നത്.

 

WAM/ അമൃത രാധാകൃഷ്ണൻ

അമൃത രാധാകൃഷ്ണൻ